അര്‍ണാബ് ഗോസാമി- രാഹുല്‍ അഭിമുഖത്തിനുശേഷം രാഹുല്‍ഗാന്ധിക്ക് എത്രവോട്ട്?

ബുധന്‍, 29 ജനുവരി 2014 (14:03 IST)
PTI
അര്‍ണാബ് ഗോസാമി- രാഹുല്‍ ഗാന്ധി അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ ചൂടേറിയ ചര്‍ച്ച. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി ആദ്യമായി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ചൂടേറിയ സംവാദത്തിന് വഴിതുറന്നത്.

രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖം ചാനല്‍ സംപ്രേഷണം ചെയ്തതിന് തൊട്ട് പിറകേ പിന്തുണച്ചും കളിയാക്കിയും ഒരുപാട് ട്വീറ്റുകള്‍ പുറത്തുവന്നു.

ടൈംസ്‌ നൗ എഡിറ്റര്‍-ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയുടെ മുന്നില്‍ മനസ്സ് തുറന്നപ്പോള്‍ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട ഉത്തരങ്ങളായിരുന്നു പലതുമൊന്നും പല ചോദ്യങ്ങള്‍ക്കുമുന്നിലും രാഹുല്‍ പതറിയെന്നും മറ്റ് മറുപടികള്‍ നല്‍കി രാഹുല്‍ ഒഴിഞ്ഞുമാറിയെന്നും സോഷ്യല്‍‌സൈറ്റുകള്‍ ചര്‍ച്ചചെയ്തു.

1984-ലെ സിക്ക് കലാപം മുതല്‍ നിലവിലെ യു പി എ സര്‍ക്കാരിന്റെ അഴിമതിയും വിവാദങ്ങളും വരെ ഉള്‍പെട്ട ചോദ്യാവലിക്ക് മുന്നില്‍ രാഹുല്‍ കൃത്യമായ മറുപടി നല്‍കാനാവാതെ കുഴങ്ങിയത്രെ .

സജീവ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി ഒരു മാധ്യമത്തിന് ഇത്രയും വിശദമായ അഭിമുഖം നല്‍കുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയമായാലും പരാജയമായാലും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന ധീരമായ നിലപാടും രാഹുല്‍ വ്യക്തമാക്കി.

മോഡിയെ താന്‍ ഭയക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്റെ മുത്തശിയും പിതാവും മരിക്കുന്നതു കണ്ടയാളാണു താന്‍. നഷ്ടങ്ങളെന്താണെന്നു നേരിട്ടറിയാം. ഇതൊന്നും തന്നെ പിന്തിരിപ്പിച്ചിട്ടില്ല. പിന്നെ എന്തിനു മോഡിയെ ഭയന്നൊളിക്കണം? അദ്ദേഹം ചോദിച്ചു.’

സ്ത്രീശാക്തീകരണവും, വിവരാവകാശ നിയമവുമൊക്കെ വിശദീകരിച്ച് രാഹുല്‍ ഇന്റര്‍വ്യൂവില്‍ മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും മോഡിയുമായി ഏറ്റുമുട്ടാന്‍ ഭയമാണോ, 1984 ലെ സിഖ് കൂട്ടക്കൊലയെ കുറിച്ച് എന്താണ് അഭിപ്രായം, മോഡിക്ക് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയ സ്ഥിതിക്ക് നിങ്ങളെങ്ങിനെ മോഡിയെ ഗുജറാത്ത്‌ കലാപത്തിന്റെ ഉത്തരവാദിയാക്കും എന്നീ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ പതറി.

രാഹുലിന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍- അടുത്തപേജ്

PTI
ഔദ്യോഗികമല്ലാത്ത ആദ്യ ടെലിവിഷന് അഭിമുഖത്തിന് എന്താണ് ഇത്ര സമയമെടുത്തതെന്ന് ചോദ്യത്തിന്‘മാധ്യമങ്ങളുമായി എനിക്ക് മുമ്പും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട് പക്ഷേ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ഞാന്‍ എന്റെ കഴിവുകള്‍ കൂടുതലും ഉപയോഗിച്ചത്‘.എന്നുമായിരുന്നു രാഹുലിന്റെ മറുപടി.

മാധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ വൈമനസ്യമല്ലെ കാരണമെന്ന ചോദ്യത്തിന് ‘അല്ല, ഞാന്‍ ഒരുപാട് പത്രസമ്മേളനങ്ങള്‍ മുമ്പ്തന്നെ നടത്തിയതായി താങ്കള്‍ക്ക് കാണാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു‘. പി‌എം പോസ്റ്റിലേക്ക് താങ്കള്‍ എത്തുന്നുവെന്ന ചോദ്യങ്ങള്‍ താങ്കള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. മത്സരം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നല്ലേ അതിനര്‍ഥമെന്ന് ഗോസാമി ചോദിച്ചു.

രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘താങ്കള്‍ ചോദിച്ചതിനുള്ള മറുപടി ഞാന്‍ എ‌ഐസിസി സമ്മേളനത്തില്‍ നല്‍കിക്കഴിഞ്ഞു. പ്രശ്നം എങ്ങനെയാണ് പി‌എംനെ തെരഞ്ഞെടുക്കുമെന്നതാണ്. പി‌എമ്മിനെ തെരഞ്ഞെടുക്കുന്നതിനുള്ള വഴി പാര്‍ലമെന്റ് അംഗങ്ങളിലൂടെയാണ്. നമ്മുടെ സിസ്റ്റം എം‌പിമാരെ തെരഞ്ഞെടുക്കുന്നു.

എം‌പിമാര്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നില്‍നിന്നും എന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്യാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഇലക്ഷന് മുമ്പ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുകയും.പാര്‍ലമെന്റ് അംഗങ്ങളുടെ മറുപടി തേടാതിരിക്കുന്നതുമൊന്നും ഭരണഘടനയിലെഴുതിയതല്ല‘.യെന്നുമായിരുന്നു മറുപടി.

‘നരേന്ദ്രമോഡിയുമായിട്ടുള്ള നേരിട്ടുള്ള പോരാട്ടം താങ്കള്‍ ഒഴിവാക്കുന്നുവോയെള്ള ചോദ്യത്തിന് ‘താങ്കള്‍ അല്‍പ്പമെങ്കിലും മനസ്സിലാക്കേണ്ട കാര്യമുണ്ട്. ആരാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് രാഹുല്‍ഗാന്ധിയുടെ ചുറ്റുപാടുകളെന്നും ഇത് മനസ്സിലാക്കിയാല്‍ രാഹുല്‍ മോഡിയെ ഭയപ്പെടുമോയെന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്നും രാഹുല്‍ പറഞ്ഞു.


ഇത്രയുമായപ്പോള്‍ രാഹുല്‍ തിരികെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. താങ്കള്‍ ഒരു ജേര്‍ണലിസ്റ്റാണ്. കുട്ടിയായിരുന്നപ്പോള്‍ താങ്കള്‍ എന്താണ് ജേര്‍ണലിസ്റ്റാകണമെന്ന് ആഗ്രഹിക്കാന്‍ കാരണമെന്ന് രാഹുല്‍ ചോദിച്ചു. ‘എന്നോട് ചോദ്യം ചോദിക്കുകയാണോ‘?യെന്ന് അര്‍ണാബ് തിരികെ ചോദിച്ചു. ‘അതെ, ഇതൊരു സംഭാഷണമാണല്ലോ?‘യെന്ന് രാഹുല്‍ പറഞ്ഞു.

‘അതെ ജെര്‍ണലിസ്റ്റായതില്‍ ഞാന്‍ സന്തോഷിക്കുന്നു,തൊഴില്‍പരമായി അതെനിക്കൊരു വെല്ലുവിളിയാണ്. എന്റെ ചോദ്യമതല്ല. താങ്കള്‍ എന്തിന് നരേന്ദ്രമോഡിയെ ഭയക്കുന്നു.‘വെന്ന് വീണ്ടും അര്‍ണാബ് മറുചോദ്യം ചോദിച്ചു.

താന്‍ മറുപടി നല്‍കാം പക്ഷേ അതിനുമുമ്പ് തനിക്കറിയണമെന്നും ചെറുപ്പത്തില്‍ താങ്കളെ ജേര്‍ണലിസ്റ്റ് ആ‍കണമെന്ന് ആഗ്രഹിച്ചതെന്താണെന്നും രാഹുല്‍ വീണ്ടും ചോദിച്ചു.‘ഞാന്‍ ജേര്‍ണലിസ്റ്റാകണമെന്നാഗ്രഹിച്ചപ്പോള്‍ ഞാന്‍ പകുതിയെ ആയിരുന്നുള്ളൂ. പക്ഷേ തീരുമാനമെടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ അര ജേര്‍ണലിസ്റ്റ് ആയിരുന്നില്ല. താങ്കള്‍ മോഡിയെ ഭയപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അര്‍ണാബ് വീണ്ടും പറഞ്ഞു.

വെബ്ദുനിയ വായിക്കുക