ബിജെപി കഷണ്ടിക്കാര്‍ക്ക് ചീപ്പ് വരെ വില്‍ക്കും; രാഹുലിന്റെ പ്രസ്താവന വിവാദമാകുന്നു
, വെള്ളി, 24 ജനുവരി 2014 (20:51 IST)
രാഹുല്‍ ഗാന്ധിയുടെ ചീപ്പ് പരാമര്‍ശം ഏറെ വിവാദങ്ങളിലേക്ക് നീങ്ങുന്നു. ഇതിനെതിരെ നാസിക്കിലെ ജനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. നാസിക്കില്‍ നടന്ന എഐസിസി സമ്മേളനത്തിനിടെ പ്രതിപക്ഷത്തിന് മാര്‍ക്കറ്റിംഗ് നല്ല വശമുണ്ടെന്നും കഷണ്ടിക്കാരന് അവര്‍ ചീപ്പ് വരെ വില്‍ക്കുമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രക്രിയയെ രാഹുല്‍ ഗാന്ധി ആക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് കഷണ്ടിക്കാരുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗവോന്‍ ജില്ലയില്‍ അമല്‍നെര്‍ നഗരത്തിലെ കഷണ്ടിക്കാരായ ആളുകള്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പ്രകടനം നടത്തുകയും തുകാരം ഹുല്‍വെയ്‌ലിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ബിജെപിയെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും രാഹുലിന്റെ പ്രസ്താവന തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും തങ്ങളെ അധിക്ഷേപിച്ചുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കഷണ്ടിയെന്നത് സ്വാഭാവിക പ്രക്രിയയാണ്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അവര്‍ അറിയിച്ചു.
Follow Webdunia malayalam