അഴിമതി വിരുദ്ധ ബില്ലുകള്‍ പാസാക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
ബെല്‍ഗാം , ശനി, 15 ഫെബ്രുവരി 2014 (18:05 IST)
അഴിമതി തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആറു ബില്ലുകള്‍ പാസാക്കാനും പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാനും ബിജെപി അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ബെല്‍ഗാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ജനങ്ങള്‍ക്ക് വേണ്ടിയാണ് അഴിമതി വിരുദ്ധ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ബിജെപി അതിനെയൊക്കെ എതിര്‍ക്കുകയാണ്.വിവരവകാശ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിലൂടെ അധികാരത്തിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള സാഹചര്യം ഒരുങ്ങി. അഴിമതിക്കെതിരെയുള്ള ലോക്‌പാല്‍ ബില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസല്ലേയെന്നും രാഹുല്‍ ചോദിച്ചു. ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെയാണ് കര്‍ണാടകയില്‍ ബിജെപി നയിക്കുന്നത്. ബെല്ലാരിയിലാണ് സര്‍ക്കാരിന്റെ ആസ്ഥാനമെന്നും രാഹുല്‍ സൂചിപ്പിച്ചു.
Follow Webdunia malayalam