പ്രധാനമന്ത്രിയാകുമോ ഇല്ലയോയെന്നത് അപ്രസക്തമെന്ന് രാഹുല്‍
, ബുധന്‍, 5 മാര്‍ച്ച് 2014 (15:41 IST)
താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്നത് അപ്രസക്തമായ ചോദ്യമാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവതീയുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യ അവരുടേതാണെന്ന തോന്നല്‍ ഉണ്ടാവുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഷിന്‍പൂരില്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.പത്തു വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്കിടയില്‍ നിന്നുള്ള എംഎല്‍എമാരെയും എംപിമാരെയും കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒരുപക്ഷേ ഒരു പ്രധാനമന്ത്രിയെയുമെന്ന് രാഹുല്‍ പറഞ്ഞു.
Follow Webdunia malayalam