മസൂദിന്റെ അറസ്റ്റ്: പ്രചരണ റാലി രാഹുല്‍ ഗാന്ധി റദ്ദാക്കി
സഹാറണ്‍പൂര്‍ , ശനി, 29 മാര്‍ച്ച് 2014 (14:18 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ തുണ്ടം തുണ്ടമാക്കുമെന്ന് ഭീഷണിമുഴക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന്റെ അറസ്റ്റിനെ തുടര്‍ന്ന് സഹാരണ്‍പൂരില്‍ നടത്താനിരുന്ന പ്രചരണ റാലി രാഹുല്‍ ഗാന്ധി റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മറ്റു മണ്ഡലങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന റാലിക്ക് മാറ്റമില്ല. വിവാദ പ്രസംഗത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് മസൂദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മസൂദ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്.
Follow Webdunia malayalam