Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവ കേരളയാത്ര: രാഹുല്‍ ഗാന്ധി കേരളത്തില്‍

യുവ കേരളയാത്ര: രാഹുല്‍ ഗാന്ധി കേരളത്തില്‍
തിരുവനന്തപുരം , തിങ്കള്‍, 13 ജനുവരി 2014 (12:43 IST)
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി‍.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന 'യുവ കേരള യാത്ര'യില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി എത്തുന്നത്.

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള യാത്രയില്‍ ആലപ്പുഴയിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുക. കഴിഞ്ഞ മാസം രമേശ് ചെന്നിത്തലയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.

രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് നെടുമ്പാശേരിയിലെത്തും. എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുമാര്‍ഗം റാലിയില്‍ ചേരുമെന്നാണ് സൂചന.
രാഹുലിന്റെ വരവ് പ്രമാണിച്ച് പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ 30 കമാന്‍ഡോകള്‍ നെടുമ്പാശ്ശേരി മുതല്‍ ആലപ്പുഴ വരെയുള്ള സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam