രാഹുലിനെക്കാള്‍ നല്ല പ്രധാനമന്ത്രി ദ്വിഗ്‌വിജയ് : സുഷമ സ്വരാജ്
, ചൊവ്വ, 25 മാര്‍ച്ച് 2014 (15:35 IST)
നരേന്ദ്രമോഡിയെക്കാള്‍ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് സുഷമാ സ്വരാജ് എന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി സുഷമ. തന്റെ അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ദ്വിഗ്‌വിജയ് സിംഗ് എന്നായിരുന്നു സുഷമയുടെ മറുപടി. എന്‍ഡിഎ ഘടകകക്ഷികള്‍ക്കും മോഡിയെക്കാള്‍ താല്‍പര്യം സുഷമയോട് ആയിരിക്കും എന്നും ദ്വിഗ്‌വിജയ് അഭിപ്രായപ്പെട്ടിരുന്നു.
Follow Webdunia malayalam