രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രധാനമന്ത്രിയാകുമെന്ന് കേരളം: എന്‍ഡിടിവി സര്‍വേ
കൊച്ചി , വെള്ളി, 28 മാര്‍ച്ച് 2014 (14:34 IST)
രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന് കേരളം വിശ്വസിക്കുന്നുവെന്ന് സര്‍വേയെന്ന് റിപ്പോര്‍ട്ട്. എന്‍ഡി ടിവി കേരളത്തില്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം പേര്‍ മികച്ച പ്രധാനമന്ത്രിയാവാന്‍ രാഹുലിന് കഴിയുമെന്ന് അഭിപ്രായപ്പെട്ടതത്രെ. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ അനുകൂലിച്ചത് 22 ശതമാനം പേരെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു.പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും പിന്തുണച്ചത് 6 ശതമാനം കേരളീയര്‍ മാത്രം.
Follow Webdunia malayalam