Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈദുല്‍ ഫിത്റിന്‍റെ പൊരുള്‍

ഈദുല്‍ ഫിത്റിന്‍റെ പൊരുള്‍
സൃഷ്ടിപ്രപഞ്ചത്തിന്‍െറ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അത്രേ വിശുദ്ധ ഖുര്‍ആന്‍. അതിന്‍െറ അവതരണ വാര്‍ഷികവും പ്രയോഗ പരിശീലനവുമാണ് റംസാന്‍ .

ദീര്‍ഘമായ ഖുറാന്‍ പാരായണവും രാത്രി നമസ്ക്കാരവും റംസാ നിന്‍െറ പ്രത്യേകതയാണ്.ഖുര്‍ആന്‍ ആരംഭിച്ചത് തന്നെ വായനയും പഠനവുമാണ് മനുഷ്യമാഹാത്മ്യത്തിന്‍െറ രഹസ്യമെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്.

ഖുര്‍ആന്‍ അവതരണം കൊണ്ടനുഗ്രഹീതമായ ""ലൈലത്തുല്‍ഖദ്ര'' (വിധി നിര്‍ണ്ണയരാവ്) എന്ന ആയിരം മാസത്തേക്കാള്‍ അതിവിശിഷ്ട രാത്രി റംസാനിലാണ്. അതിനാല്‍ റംസാന്‍ ലോകമാകെ തുറന്നു പ്രവര്‍ത്തിക്കുന്ന പാഠശാലയാണ

ഖുര്‍ ആന്‍

ഖുര്‍ ആന്‍ അല്ലാഹുവിന്‍റെ സ്വന്തം വാക്കാണ്. പ്രത്യേക മതവിഭാഗ ക്കാരോടല്ലാതെ മനുഷ്യരെ എന്നു വിളിച്ചാണ് അതിന്‍റെ ആഹ്വാന ങ്ങള്‍ മുഴുവനും.

ഇക്റ അ ബിസ്മി റബ്ബിക്ക (വായിക്കുക, ദൈവത്തിന്‍റെ നാമത്തില്‍) പതിനാലു ശതകങ്ങള്‍ക്കു മുമ്പ് ഹിറാ ഗുഹയില്‍ മുഴങ്ങിക്കേട്ട ശബ്ദം. മക്കാ നഗരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ കുന്നിന്‍ മുകളില്‍ പ്രതിധ്വനിച്ച വാക്കുകള്‍ .ഏകാന്തധ്യാനത്തില്‍ മുഴുകിയിരുന്ന മുഹമ്മദ്നബിഈ വാക്കുകള്‍ കേട്ടു. അവിടെ വിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചു.

ഒരേ സമയം താത്വികവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് അതിന്‍റെ താളുകളില്‍. റമസാന്‍ മാസത്തിലായി രുന്നു ഈ ദിവ്യബോധനം പ്രവാചകപ്രഭുവിനു ലഭിച്ചത്. വ്രതാനു ഷ്ഠാനത്തിന്‍റെ പ്രാധാന്യത്തില്‍ ഒന്ന് ഇതുതന്നെ.

വിശ്വാസപരമായ കാര്യങ്ങളില്‍ ഖുര്‍ആന്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഒരേയൊരു പ്രപഞ്ചനാഥനിലുള്ള വിശ്വാസം തന്നെ പരമപ്രധാനം. അല്ലാഹുവിനെ മാത്രമെ ഇലാഹായി സ്വീകരിക്കാവൂ എന്നുറപ്പിച്ചു പറഞ്ഞശേഷം മുഹമ്മദ്നബി അവന്‍റെ പ്രവാചകനാണെന്നും ഇസ്ലാം ഊന്നിപ്പറയുന്നു.


Share this Story:

Follow Webdunia malayalam