Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്മയിലേക്ക് നയിക്കാന്‍ റംസാന്‍ വ്രതാനുഷ്ഠാനം

നന്മയിലേക്ക് നയിക്കാന്‍ റംസാന്‍ വ്രതാനുഷ്ഠാനം
അള്ളാഹുവിന് മനുഷ്യകുലത്തിനോട് പറയാനുള്ള കാര്യങ്ങള്‍ പറയുന്നതിനായാണ് മുഹമ്മദ് നബിയെ നിയോഗിച്ചത്. മനുഷ്യവംശത്തിന് നേര്‍വഴി കാട്ടി അവനെ നന്മയിലേക്കും ഐശ്വര്യ്ത്തിലേയ്ക്കും നയിക്കുകയായുരുന്നു മുഹമ്മദ് നബിയുടെ കര്‍മ്മം.നന്മയുടെ സ്വരൂപമായി പ്രത്യക്ഷപ്പെട്ട നബി ജനങ്ങളെ വിശുദ്ധിയുടെ പാതയിലൂടെ ജീവിതസാക്ഷാത്ക്കാരത്തിലേയ്ക്ക് നയിച്ചു.

അള്ളാഹുവിന്‍റെ സൃഷ്ടികളെ ബഹുമാനിക്കുന്നവനും പാപങ്ങള്‍ ചെയ്യാതെ എന്നും അള്ളഹുവിനെ ഓര്‍മ്മിച്ചുക്കൊണ്ട് ദരിദ്രരോടും ദുര്‍ബലരോടും ദയായോടെ പെരുമാറുന്നവന്‍റെ നമസ്ക്കാരം മാത്രമെ അള്ളാഹു സ്വീകരിക്കു എന്ന സത്യം നബി വെളിപ്പെടുത്തുന്നു. പുണ്യമാസമായ റംസാനിലെ വ്രതാനുഷ്ഠാനങ്ങളിലൂടെ മനുഷ്യന്‍ നേടിയെടുക്കേണ്ടതും ഇതു തന്നെയാണ്.

വ്രതാനുഷ്ഠാന കാലത്ത് ഭക്ഷണം ഉപേക്ഷിക്കുക എന്നത് മാത്രമല്ല ചെയ്യേണ്ടത്.എല്ലാവിധ ദുശ്ശീലങ്ങളില്‍ നിന്നും മുക്തനായി ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്ന മനുഷ്യനായി മാറാന്‍ കഴിയണം. ഇതേ നന്മകള്‍ വൃതത്തിന് ശേഷമുള്ള ജീവിതത്തിലേയ്ക്കും പകര്‍ത്താനും കഴിയുമ്പോഴാണ് റംസാന്‍ വ്രതാനുഷ്ഠാനം സമ്പൂര്‍ണാമാവുന്നത്.

സര്‍വ്വേശ്വരനായ അള്ളാഹുവില്‍ അര്‍പ്പിതനായി സഹജീവികളോടു സ്നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ റംസാന്‍ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. അതുക്കൊണ്ടു തന്നെയാണ് ഇസ്ലാമില്‍ വിശ്വസിക്കുന്ന എല്ലവരും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കേണ്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നതും.

Share this Story:

Follow Webdunia malayalam