കഠിനമായ ഉപവാസങ്ങള്‍ക്കുശേഷം അല്ലാഹുവിന്‍റെ ആശിസ്സുകളോടെ നോന്പു തുറക്കുന്പോള്‍ വെബ് ദുനിയ പുതു രുചികളുടെ കലവറ നിങ്ങള്‍ക്കായ് ഒരുക്കുന്നു.
മട്ടണ്‍ കബാബ്
എല്ലില്ലാത്ത ആട്ടിറച്ചി ചെറുതാക്കിയത് - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉളളി - 100 ഗ്രാം
വെളുത്തുളളി - 15
ഇഞ്ചി ചെറുതാക്കിയത് - 50 ഗ്രാം
പച്ചമുളക് - 2
കൊത്തമല്ലി പൊടി - 2 റ്റീ സ്പൂണ്‍
ഉലുവ - കാല്‍ ടീ സ്പൂണ്‍
കറുവാപ്പട്ട - 5
ഗ്രാന്പു - 5
മുളക് പൊടി- അര ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ᄋ ഉപ്പ് ചേര്‍ത്ത് ആട്ടിറച്ചി വേവിക്കുക, ഉളളി, ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, കൊത്തമല്ലിപ്പൊടി, എന്നിവ ചേര്‍ക്കുക. എല്ലാം ഒന്നിച്ച് ചേര്‍ത്ത് 2-3 മിനിട്ട് നന്നായി തിളപ്പിക്കുക. മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് അല്‍പസമയം മാറ്റി വയ്ക്കുക. കുറച് കഴിഞ്ഞ് കബാബ് ചെയ്യുന്ന അടുപ്പില്‍ പ്രില്ലിലോ തണ്ടുരി അടുപ്പിലോ വച്ച് പാകമാക്കിയെടുക്കുക.
പുതുരുചികളുടെ കലവറ