Select Your Language

Notifications

webdunia
webdunia
webdunia
webdunia

റംസാന്‍

നൌഷാദ്

റംസാന്‍
ഇസ്ളാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണ് റംസാന്‍ വ്രതാനുഷ്ഠാനം.

പ്രായപൂര്‍ത്തിയുള്ള സ്ഥിരബുദ്ധിയുമുള്ള എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും റംസാന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകുന്നു. വിശുദ്ധ ഖുര്‍ ആന്‍ അവതരിപ്പിക്കുക വഴി മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന് നന്ദി സൂചകമായാണ് നാം വ്രതമനുഷ്ഠിക്കുന്നത്.

റംസാന്‍ മാസത്തിലാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്.

നോമ്പിന്‍റെ ഫര്‍ളുകള്‍

1) അല്ലാഹുവിന്‍റെ കല്‍പ്പനയനുസരിച്ച് റംസാന്‍ മാസത്തെ നാളത്തെ നോമ്പ് ഞാന്‍ പ്പിടിക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക.

2) നോമ്പിനെ ബാത്തിലാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

നോമ്പിന്‍റെ സമയം

പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് നോമ്പിന്‍റെ സമയം.

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

1) നോമ്പുകാരന്‍റെ ശരീരാന്തര്‍ഭാഗത്തേക്ക് എന്തെങ്കിലും ഒരു വസ്തു കടക്കുക.

2) സ്വബോധത്തോടെ ശുക്ളസ്ഖലനമുണ്ടാക്കുക. കളവ് പറയുകപോലുള്ള തെറ്റായ കാര്യങ്ങളിലേര്‍പ്പെട്ടാല്‍ നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുമെന്ന് മുഹമ്മദു നബി പ്രസ്താവിച്ചിരുന്നു.

ഇഅ്തികാഫും ദുആയും

ഇഅത്കഫെത്താല്‍ വ്രതമനുഷ്ഠിച്ചുകൊണ്ട് ദൈവാനുഗ്രഹം പ്രതീക്ഷിച്ച് പള്ളിയില്‍ കഴിച്ചു കൂട്ടുന്നതാണ്.

ദുആകള്‍ (പ്രാര്‍ത്ഥനകള്‍)

റംസാന്‍ മുഴുവനും ചൊല്ലേനട ദുആ.
(അഷ്ഹദു അന്‍ലാളലാഹ ഇല്ലുള്ള അസ്തഗ്ഫിറുള്ള അസ്അലുക്കല്‍ ജന്നത വഅഊദുബിക മിനന്നാര്‍).

ആദ്യത്തെ പത്തില്‍ ചെല്ലേണ്ട ദുആ
(അല്ലാഹുമ്മഗ്ഫര്‍ലീ ദുന്ത്രബീയാറബ്ബല്‍ ആലമീന്‍)

രണ്ടാമത്തെ പത്തില്‍ ചൊല്ലേണ്ട ദുആ:-
(അല്ലാഹുമ്മ അഅത്തിഖി നീ മിനന്നാര്‍ അദ്ഖില്‍നില്‍ ജന്നത്ത യാറബ്ബല്‍ ആലമീന്‍)

നോമ്പുമായി ബന്ധപ്പെട്ട ഖുആര്‍ ആയാത്ത്

എന്‍റെ ദാസന്മാര്‍ എന്നെക്കുറിച്ചു ചോദിക്കുമ്പോള്‍ നബിയേ താങ്ങള്‍ പറയുക, തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. പ്രാര്‍ത്ഥനയായത് ഞാന്‍ ഉത്തരം നല്‍കും. അതിനാല്‍ അവര്‍ എന്‍റെ വിളി കേള്‍ക്കട്ടെ. അവര്‍ എന്നെ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി ചരിക്കുന്നതിനുവേണ്ടി (2ഃ 186).

Share this Story:

Follow Webdunia malayalam