കാരുണ്യത്തിന്‍റെ മാസമാണ് റംസാന്‍. മുസ്ലീം ജനതയുടെ പുണ്യമാസമായ റംസാനില്‍ അനുഷ്ഠിക്കുന്ന വ്രതം മനുഷ്യമനസിനെ ശുദ്ധീകരിക്കുന്നതാണ്. മനസിലെ തിന്‍മകളെ ഉപേക്ഷിച്ച് സത്യത്തിന്‍റേയും ധര്‍മ്മത്തിന്‍റേയും പാതയിലൂടെയുള്ള ജീവിതമാണ് റംസാന്‍ വ്രതം.
വ്രതാനുഷ്ഠാനകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതും അത്യാവശ്യമാണ്. പാവപ്പെട്ടവന് ഒരു താങ്ങായി മാറാന്‍ കഴിഞ്ഞാല്‍ സര്‍വ്വശക്തന്‍റെ അനുഗ്രഹങ്ങള്‍ നമ്മുക്ക് ലഭിക്കും. നാം ഭക്ഷണം ഉപേക്ഷിക്കുമ്പോഴും വയറുവിശക്കുന്നവന് ആഹാരമേകാനുള്ള ഹൃദയ വിശാലത നാം കൈവരിക്കണം.
ദുരിത അനുഭവിക്കുന്നവന്‍റെ കണ്ണീരൊപ്പാന്‍ കഴിഞ്ഞാല്‍ നമ്മുക്ക് പറ്റിപ്പോയ തെറ്റുകള്‍ക്കുള്ള പരിഹാരമായി മാറും. അങ്ങനെ കാരുണ്യവും ദയയും നിറഞ്ഞ ഒരു മനസ് രൂപപ്പെടുത്താന്‍ റംസാന്‍ വ്രതം നമ്മെ സഹായിക്കുന്നു. കാരുണ്യവാനായ സര്‍വ്വശക്തനോട് സര്‍വചരാചരങ്ങള്‍ക്കും നന്‍മയുണ്ടാകണമേ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.