ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു.
സര്‍വ്വലോകനിയന്താവായ അല്ലാഹുവിന്‍െറ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യബോധത്തിന്‍െറ പ്രഭാതം തെളിഞ്ഞു.
സ്രഷ്ടാവിനുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്‍െറ ആത്മാവ്, അന്നപാനീയങ്ങള്‍ തുടങ്ങി മൗന, വചന കര്‍മ്മാദികള്‍ ഉള്‍പ്പൈടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസി.
ജീവിതത്തിന്‍െറ സൂക്ഷ്മനിരീക്ഷണം സാധിച്ച് പ്രപഞ്ച പ്രവാഹത്തിന്‍െറ മുന്‍നിരയില്‍ നില്ക്കുവാന്‍ ഉള്ള പരിശീലനമാണിത്.
മനുഷ്യനെത്തിപ്പെടാന്‍ കഴിയുന്ന പരമമായ മഹത്വം ദൈവാര്‍പ്പണവും അടിമത്വവുമാണ്. ലോകം ആദരിച്ചംഗീകരിച്ച ഉന്നതരായ പ്രവാചകന്‍മാര്‍, സജ്ജനങ്ങള്‍ തുടങ്ങി എല്ലാവരും ദൈവ ദാസ്യത്തില്‍ ഒന്നാന്മാരായിരുന്നു.
സ്രഷ്ടാവായ അള്ളാഹു അവരെ വാഴ്ത്തുന്നതും പുകഴ്ത്തുന്നതും ""എന്‍െറ ദാസന്‍'' എന്നു പറഞ്ഞുകൊണ്ടാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി വരെയുള്ള ഏതൊരു മഹാനും ആഗ്രഹിക്കുന്നത് അല്ലാഹുവിന്‍െറ നന്ദിയുള്ള ദാസനാകാനാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതങ്ങളിലും ഉപവാസം ഒരു മുഖ്യആരാധനയായത്..
വിശേഷബുദ്ധിയും വിവേചനശക്തിയും കൊണ്ടനുഗ്രഹീതനായ മനുഷ്യന്‍ ഭൂമിയുടെ പരിപാലനം ഏറ്റെടുക്കേണ്ട സ്രഷ്ടാവിന്‍െറ ഉത്തരവാദിത്വമുള്ള പ്രതിനിധിയാണ്.
സൃഷ്ടിപ്രപഞ്ചത്തിന്‍െറ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അത്രേ വിശുദ്ധ ഖുര്‍ആന്‍. അതിന്‍െറ അവതരണ വാര്‍ഷികവും പ്രയോഗ പരിശീലനവുമാണ് റംസാന്‍ .
ദീര്‍ഘമായ ഖുറാന്‍ പാരായണവും രാത്രി നമസ്ക്കാരവും റംസാ നിന്‍െറ പ്രത്യേകതയാണ്.
ഖുര്‍ആന്‍ ആരംഭിച്ചത് തന്നെ വായനയും പഠനവുമാണ് മനുഷ്യമാഹാത്മ്യത്തിന്‍െറ രഹസ്യമെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്.
ഖുര്‍ആന്‍ അവതരണം കൊണ്ടനുഗ്രഹീതമായ ""ലൈലത്തുല്‍ഖദ്ര'' (വിധി നിര്‍ണ്ണയരാവ്) എന്ന ആയിരം മാസത്തേക്കാള്‍ അതിവിശിഷ്ട രാത്രി റംസാനിലാണ്. അതിനാല്‍ റംസാന്‍ ലോകമാകെ തുറന്നു പ്രവര്‍ത്തിക്കുന്ന പാഠശാലയാണ്.
ദശലക്ഷകണക്കായ പള്ളികളില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന പാരായണങ്ങള്‍ കാണുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സത്യവുമാണത്.
ദൈവവിശ്വാസി ദൈവത്തെ അംഗീകരിക്കുന്നതിന്‍െറ തെളിവായി ദൈവം നിശ്ഛയിച്ചത് അവന്‍െറ സൃഷ്ടികളെ അംഗീകരിക്കുക എന്നത്രേ. പ്രപഞ്ചത്തെ മുഴുവന്‍, ദൈവാനുഗ്രഹവും ദൃഷ്ടാന്തവുമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്.
ഉന്നതനും ഉല്‍കൃഷ്ടനുമെന്ന് അല്ലാഹു വാഴ്ത്തിയ മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം, അതാണ് റംസാന്‍ സഹാനുഭൂതിയുടെ കൂടി മാസമാകാനുള്ള കാരണം. ദൈവ ദാസ്യം അംഗീകരിക്കുവാന്‍ മനുഷ്യ സ്നേഹവും സേവനവും തന്നെ മാര്‍"ം.
ഖുര്‍ആന്‍
സൃഷ്ടിപ്രപഞ്ചത്തിന്‍െറ പരിപാലനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അത്രേ വിശുദ്ധ ഖുര്‍ആന്‍. അതിന്‍െറ അവതരണ വാര്‍ഷികവും പ്രയോഗ പരിശീലനവുമാണ് റംസാന്‍ .
ദീര്‍ഘമായ ഖുറാന്‍ പാരായണവും രാത്രി നമസ്ക്കാരവും റംസാനിന്‍െറ പ്രത്യേകതയാണ്.
ഖുര്‍ആന്‍ ആരംഭിച്ചത് തന്നെ വായനയും പഠനവുമാണ് മനുഷ്യമാഹാത്മ്യത്തിന്‍െറ രഹസ്യമെന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്.
ഖുര്‍ആന്‍ അവതരണം കൊണ്ടനുഗ്രഹീതമായ ""ലൈലത്തുല്‍ഖദ്ര'' (വിധി നിര്‍ണ്ണയരാവ്) എന്ന ആയിരം മാസത്തേക്കാള്‍ അതിവിശിഷ്ട രാത്രി റംസാനിലാണ്. അതിനാല്‍ റംസാന്‍ ലോകമാകെ തുറന്നു പ്രവര്‍ത്തിക്കുന്ന പാഠശാലയാണ്.
ദശലക്ഷകണക്കായ പള്ളികളില്‍ നടക്കുന്ന ഖുര്‍ആന്‍ പഠന പാരായണങ്ങള്‍ കാണുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സത്യവുമാണത്.
ദൈവവിശ്വാസി ദൈവത്തെ അംഗീകരിക്കുന്നതിന്‍െറ തെളിവായി ദൈവം നിശ്ഛയിച്ചത് അവന്‍െറ സൃഷ്ടികളെ അംഗീകരിക്കുക എന്നത്രേ. പ്രപഞ്ചത്തെ മുഴുവന്‍, ദൈവാനുഗ്രഹവും ദൃഷ്ടാന്തവുമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്.
ഉന്നതനും ഉല്‍കൃഷ്ടനുമെന്ന് അല്ലാഹു വാഴ്ത്തിയ മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം, അതാണ് റംസാന്‍ സഹാനുഭൂതിയുടെ കൂടി മാസമാകാനുള്ള കാരണം. ദൈവ ദാസ്യം അംഗീകരിക്കുവാന്‍ മനുഷ്യ സ്നേഹവും സേവനവും തന്നെ മാര്‍"ം.
അതുകൊണ്ട് ഇഫ്താര്‍ പാര്‍ട്ടികളും ദാന ധര്‍മ്മങ്ങളും നിര്‍ബന്ധസക്കാത്തും ഫിത്ത്ര്‍ സക്കാത്തും എല്ലാം ചേര്‍ന്ന് നോമ്പുകാലം മനുഷ്യസ്നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും സേവനത്തിന്‍െറയും മഹിത മഹോത്സവമായിമാറുന്നു.
ഒരു ദിവസത്തെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് ഓരോ പൗരനും തനിക്കും തന്‍െറ ആശ്രിതര്‍ക്കും ഒരാള്‍ക്ക് 2.176 കിലോ എന്ന കണക്കില്‍ മുഖ്യ ആഹാരധാന്യം നിര്‍ബന്ധമായും നല്കണം. ഒരുമാസത്തെ ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും നിര്‍ബന്ധദാനങ്ങള്‍ക്കുമുള്ള സമാപനമാണത്.
മനുഷ്യ ലോകത്തിന് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത് പ്രധാനമായും അതിന്‍െറ ഇഛാശക്തിയാണ്. ആത്മനിയന്ത്രണം കൊണ്ടല്ലാതെ ഇഛാശക്തി വീണ്ടെടുക്കുക സാധ്യമല്ല.
നോമ്പ് ആചാരം എന്നതിനെക്കാള്‍ ആശയത്തിലും അര്‍ത്ഥത്തിലും വിശ്വാസികള്‍ അനുഷ്ഠിക്കുമ്പോള്‍ മാത്രമെ ഇത് സാധ്യമാവൂ.
സത്യത്തിനും നീതിക്കും വേണ്ടി നിലക്കൊള്ളുവാനും അനീതിക്കും അധര്‍മ്മത്തിനുമെതിരെ അടരാടുവാനുള്ള മനുഷ്യശക്തി തിരിച്ചുകിട്ടുന്നതിനുള്ള ഒരേ ഒരു മാര്‍ ഗമാണത്.
വ്രതാനുഷ്ഠാനത്തിലൂടെ "തഖ്വാ' എന്ന വിവേകം വീണ്ടെടുക്കുക. സഹാനുഭൂതിയും സാഹോദര്യവും ലോകത്തിന് സമ്മാനിക്കുക.