Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടുമിതാ ഒരു പെരുന്നാള്‍ കൂടി

വീണ്ടുമിതാ ഒരു പെരുന്നാള്‍ കൂടി
വ്രതാനുഷ്ഠാനത്തിലൂടെ "തഖ്വാ' എന്ന വിവേകം വീണ്ടെടുക്കുക. സഹാനുഭൂതിയും സാഹോദര്യവും ലോകത്തിന് സമ്മാനിക്കുക.ഇതാണ് ലോകത്തെ അഞ്ചിലൊന്ന് മനുഷ്യര്‍ ഒരുമാസമായി ചെയ്തത്.

ഇഫ്താര്‍ പാര്‍ട്ടികളും ദാന ധര്‍മ്മങ്ങളും നിര്‍ബന്ധസക്കാത്തും ഫിത്ത്ര്‍ സക്കാത്തും എല്ലാം ചേര്‍ന്ന് നോമ്പുകാലം മനുഷ്യസ്നേഹത്തിന്‍െറയും കാരുണ്യത്തിന്‍െറയും സേവനത്തിന്‍െറയും മഹിത മഹോത്സവമായിമാറി

റംസാന്‍ മാസത്തില്‍ ഉപവാസത്തോടൊപ്പം ആത്മീയകാര്യങ്ങള്‍ വായിച്ചും സക്കാത്ത് പോലുള്ള പുണ്യകര്‍മ്മങ്ങള്‍ ചെയ്തും മനസ്സിനെ പരിപൂതമാക്കുകയാണ് ചെയ്യുന്നത്.

മനുഷ്യ ലോകത്തിന് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത് പ്രധാനമായും അതിന്‍െറ ഇഛാശക്തിയാണ്. ആത്മനിയന്ത്രണം കൊണ്ടല്ലാതെ ഇഛാശക്തി വീണ്ടെടുക്കുക സാധ്യമല്ല. നോമ്പ് ആചാരം എന്നതിനെക്കാള്‍ ആശയത്തിലും അര്‍ത്ഥത്തിലും വിശ്വാസികള്‍ അനുഷ്ഠിക്കുമ്പോള്‍ മാത്രമെ ഇത് സാധ്യമാവൂ.

സത്യത്തിനും നീതിക്കും വേണ്ടി നിലക്കൊള്ളുവാനും അനീതിക്കും അധര്‍മ്മത്തിനുമെതിരെ അടരാടുവാനുള്ള മനുഷ്യശക്തി തിരിച്ചുകിട്ടുന്നതിനുള്ള ഒരേ ഒരു മാര്‍ ഗമാണത്.

എക്കാലത്തും മതങ്ങള്‍ ഉത്ഘോഷിച്ചത് ആത്മീയോല്‍കര്‍ഷം കൈവരിക്കേണ്ടതിന്‍റെ അനിവാര്യതയാണ്.ആത്മസംസ്കരണം സിദ്ധിച്ച മനുഷ്യന്‍റെ കര്‍മ്മമണ്ഡലം നന്മയുടെ പുഷ്കലഭൂമിയായിരിക്കും. അതാണ് ഈ ഈദ് ആഘോഷത്തിന്‍റെ മര്‍മ്മം.

തിക്കുംതിരക്കും നിറഞ്ഞ ഐഹിക ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ ഒഴിഞ്ഞുകിട്ടുന്ന ഒരിടവേള സമൂഹത്തോടും കുടുംബത്തോടും കൂട്ടുകാരോടും പ്രകൃതിദത്തമായ അവന്‍റെ സാമൂഹിക പ്രതിബദ്ധതയെ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനുളള അസുലഭ വേള.

അല്ലാഹു മനുഷ്യനെ സൃഷ്ടി ച്ചത് ശരീരവും ആത്മാവും സമന്വയിപ്പിച്ചാണ്. മനുഷ്യന്‍റെ പുരോഗതിയെന്നാല്‍ ശാരീരികവും ഭൗതികവു മായ പുരോഗതിമാത്രമല്ലാ താവുന്നതും അതുകൊ ണ്ടാണ്. ഭൗതിക മേഖലകളില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ച മനുഷ്യന്‍ ആത്മീയമണ്ഡലത്തില്‍ കടുത്ത പ്രതിസന്ധിയാണിന്നഭിമുഖീകരിക്കുന്നത്.




Share this Story:

Follow Webdunia malayalam