Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുദ്ധി അകത്തും പുറത്തും

ശുദ്ധി അകത്തും പുറത്തും
PTIPTI
റമദാന്‍ വ്രതം കേവലം നിരാഹാരത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വ്യക്തിയെ അകത്തു നിന്നും പുറത്തു നിന്നും ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ്‌ നോമ്പുകാലത്തിലൂടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്‌.

സമൂഹത്തില്‍ നന്മ പുലരുകയാണ്‌ ആത്യന്തിക ലക്‌ഷ്യം. സത്യവിശ്വാസികള്‍ കൂട്ടത്തോടെ ജീവിതത്തില്‍ നോമ്പുകാലത്തിന്‍റെ പുണ്യം കൊണ്ടു വരുമ്പോള്‍ അവരെ ചുറ്റിനില്‍ക്കുന്ന സമൂഹത്തിലും അതിന്‍റേതായ മാറ്റം ദൃശ്യമാകുന്നു.

സമൂഹത്തില്‍ നോമ്പുകാലത്തിന്‍റെ പരിവര്‍ത്തനം ദൃശ്യമാകും. ദാനധര്‍മ്മങ്ങളുടെ കാലം കൂടിയാണ്‌ റമദാന്‍. സ്വന്തം ഹൃദയത്തെ പോലെ സമ്പാദ്യത്തേയും ശുദ്ധീകരിക്കാനുള്ള അവസരമാണ്‌ വിശ്വാസിക്ക്‌ അതിലൂടെ ലഭിക്കുന്നത്‌.

വര്‍ഷത്തിന്‍റെ പോയ കാലങ്ങളില്‍ ചെയ്‌തു പോയ തെറ്റുകള്‍ക്ക്‌ പ്രായശ്ചിത്തം ലഭിക്കുന്നതും റമദാനിലാണ്‌. ഒരു മാസത്തെ ആത്മീയ ജീവിതം വരാനിരിക്കുന്ന മാസങ്ങളില്‍ തെറ്റുകളിലേക്ക്‌ വഴുതിവീഴാതിരിക്കാനുള്ള ആത്മയ കവചമാകുന്നു.

സമൂഹത്തെ സേവിക്കുന്നത്‌ ജീവിത്തിന്‍റെ ഭാഗമാക്കാനുള്ള നിര്‍ബന്ധിതകാലഘട്ടം കൂടിയാണ്‌ റമദാന്‍. കരുണ ഒരു കവചമാണ്‌ സ്വയം രക്ഷക്ക്‌ അതാണ്‌ ഏറെ പ്രയോജനപ്പെടുന്നത്‌. മനുഷ്യനോട്‌ കരുണ കാണിക്കാത്തവന്‌ അല്ലാഹുവിന്‍റെ കരുണ എങ്ങനെ ലഭിക്കും.

മനസില്‍ നിന്ന്‌ കരുണ ആട്ടിപായിക്കപ്പെട്ടാല്‍ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നു. മനുഷ്യനില്‍ അപരനോട്‌ കരുണ ജനിപ്പിക്കാനുള്ള സൃഷ്ടാവിന്‍റെ സംവിധാനമായി റമദാന്‍ കാലഘട്ടത്തെ കരുതുന്നു. മനുഷ്യന്‍ കരുണയുള്ള മാനവനാകാന്‍ അതുകൊണ്ട്‌ റമദാന്‍ നോമ്പുകാലം വഴിതുറക്കണം.

മനുഷ്യന്‍റെ കര്‍മ്മങ്ങളെ യുക്തിപൂര്‍വ്വം വിധാനിക്കാനുള്ള സൃഷ്ടാവിന്‍റെ കരുത്താണ്‌ റമദാനില്‍ തെളിയുന്നത്‌.

Share this Story:

Follow Webdunia malayalam