Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ശ്രീശ്രീ രവിശങ്കര്‍

താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ശ്രീശ്രീ രവിശങ്കര്‍
ഇസ്ലാമാബാദ് , ബുധന്‍, 14 മാര്‍ച്ച് 2012 (10:26 IST)
PRO
PRO
താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഇസ്ലാമാബാദിനു സമീപം ബാനി ഗാലയില്‍ ആര്‍ട്ട് ഒഫ് ലിവിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ എത്തിയവേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ജീവിതം എന്നത് വളരെ ചെറുതാണ്. നമുക്ക് സ്നേഹിക്കാന്‍ തന്നെ സമയം തികയില്ല. അപ്പോള്‍ പോരടിക്കാന്‍ എവിടെയാണ് നേരമെന്നും ശ്രീശ്രീ രവിശങ്കര്‍ ചോദിച്ചു. താലിബാന് നല്‍കാനുള്ള ഉത്തരം ഇപ്പോള്‍ തന്റെ കൈയില്‍ ഇല്ല. എന്നാല്‍ അവരുമായി ചര്‍ച്ചകള്‍ നടത്തിയാല്‍ പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍, മുസ്ലിം പണ്ഡിതര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

English Summary: ‘Art of Living' fame Sri Sri Ravi Shankar on Tuesday offered to engage with the Taliban to help resolve the ongoing conflict.

Share this Story:

Follow Webdunia malayalam