Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവില്വാമല ക്ഷേത്രത്തിലും നിധി?

തിരുവില്വാമല ക്ഷേത്രത്തിലും നിധി?
തൃശൂര്‍ , ചൊവ്വ, 20 ഡിസം‌ബര്‍ 2011 (17:11 IST)
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കണ്ടെത്തിയ കോടികളുടെ സമ്പത്ത് ശേഖരം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും നിധി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു.

സംസ്ഥാനത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിധി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീകോവിലിന് പുറത്തുള്ള ചുറ്റമ്പലത്തിലെ ഇരുട്ട് നിറഞ്ഞ മുറിയിലെ കരിങ്കല്ലില്‍ തീര്‍ത്ത നിലവറില്‍ അമൂല്യവസ്തുക്കള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

തൃശൂര്‍ ഡി എസ് പി ദേബേഷ്കുമാര്‍ ബഹറ ക്ഷേത്രത്തിലെത്തി സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പ്രതിനിധികളും ക്ഷേത്രത്തിലെ സുരക്ഷാസജ്ജീകരണങ്ങള്‍ പരിശോധിച്ചു.

ലക്കിടി റെയില്‍‌വേ സ്റ്റേഷന് സമീപം, വില്വാമലയില്‍ സ്ഥിതി ചെയ്യുന്ന വില്വാദ്രിനാഥ ക്ഷേത്രത്തിന് നാലു നൂറ്റാണ്ട് പഴക്കമുണ്ട്.

Share this Story:

Follow Webdunia malayalam