Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട്‌

പാപ പുണ്യങ്ങളുടെ ഇരുമുടിക്കെട്ട്‌
PROPRO
ഇരുമുടിക്കെട്ടുമായി മലചവിട്ടുന്നത്‌ ജീവിതത്തിന്‍റെ പുണ്യമാണ്‌. ജീവിതത്തില്‍ നീ എന്താണോ അന്വേഷിക്കുന്നത്‌ അത്‌ നീ തന്നെയാകുന്നു (തത്വമസി= അത്‌ നീയാകുന്നു) എന്നാണ്‌ ശബരിമല ക്ഷേത്രത്തില്‍ കുറിച്ചു വച്ചിരിക്കുന്നത്‌.

പുണ്യവും പാപവും അടങ്ങുന്ന ഭാണ്ഡമാണ്‌ ഇരുമുടിക്കെട്ട്‌. എന്നാല്‍ ഭൗതികമായ അര്‍ത്ഥത്തില്‍ ഇരുമുടിക്കെട്ട്‌ ഒരുക്കുന്നതിന്‌ നിരവധി ചടങ്ങുകളും ശീലങ്ങളും ഉണ്ട്‌

ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാട്‌ സാധനങ്ങളും യാത്രാമധ്യേ ഭക്ഷണം കഴിക്കാനുള്ള വകയും ഉണ്ടാകും. ഇരുമുടിക്കെട്ടിന്‍റെ മുന്‍ മുടിയിലാണ്‌ വഴിപാട്‌ സാധാനങ്ങള്‍ നിറയ്ക്കുക. പിന്മുടിയില്‍ ഭക്ഷണത്തിന്‌ വേണ്ട സാധനങ്ങളാണ്‌ നിറയ്ക്കുക.

ഓണ്‍ലൈന്‍ അയ്യപ്പ പൂജ
കെട്ട്‌ നിറയ്ക്കുന്നതിനും പ്രത്യേക രീതികള്‍ ഉണ്ട്‌. വെറ്റില, അടയ്ക്ക, നാളീകേരം, നെയ്ത്തേങ്ങ എന്നിവയാണ്‌ ആദ്യം ശരണം വിളിയോടെ കെട്ടില്‍ നിറയ്ക്കേണ്ടത്‌. നെയ്തേങ്ങക്ക്‌ ഉള്ളിലെ നെയ്യ്‌ അയ്യപ്പന്‌ അഭിഷേകത്തിന്‌ ഉപയോഗിക്കാനുള്ളതാണ്‌.

കര്‍പ്പൂരം, മഞ്ഞള്‍പൊടി, അവില്‍, മലര്‍, കദളിപഴം, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്‌, വറപ്പൊടി, ഉണക്കലരി, കുരുമുളക്‌, കാലിപുകയില എന്നിവയും ഇരുമുടിയില്‍ നിറയ്ക്കും.കെട്ടില്‍ ഒന്നിലേറെ തേങ്ങ കരുതുന്നവരുണ്ട്‌.

ഇരുമുടിയില്‍ നിറയ്ക്കുന്ന ഉണക്കലരി, ശര്‍ക്കര, കദളി പഴം എന്നിവ അയ്യപ്പന്‌ നിവേദ്യത്തിനാണ്‌. പിന്‍മുടിയില്‍ നിറയ്ക്കുന്ന ഉണക്കലരി കഞ്ഞിവച്ച്‌ കുടിക്കാനുള്ളതാണ്‌. മഞ്ഞപ്പൊടി നാഗയക്ഷിക്കും നാഗരാജാവിനും തൂവാനുള്ളതാണ്‌.

എല്ലാ നടകളിലും കര്‍പ്പൂരം കത്തിച്ച്‌ ശരണം വിളിക്കണം. പമ്പാഗണപതി, കരിമല മൂര്‍ത്തി, പതിനെട്ടാം പടി എന്നിവിടങ്ങളിലാണ്‌ തേങ്ങ അടിക്കുന്നത്‌. കറുപ്പു സ്വാമി, കടുത്ത സ്വാമി എന്നീ മൂര്‍ത്തികള്‍ക്ക്‌ വഴിപാടായി കഞ്ചാവ്‌ ഇരുമുടിയില്‍ വയ്ക്കുന്ന രീതി പണ്ട്‌ ഉണ്ടായിരുന്നു.

അവില്‍, മലര്‌, കല്‍ക്കണ്ടം, മുന്തിരി, വറപൊടി എന്നിവ കടുത്താമിക്കുള്ളതാണ്‌. കാലിപ്പുകയില നല്‍കുന്നത്‌ കറുപ്പ സ്വാമിക്കാണ്‌. വാവരു സ്വാമിക്ക്‌ കുരുമുളകാണ്‌ നിവേദ്യം.

Share this Story:

Follow Webdunia malayalam