Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്ന് മാത്രം

മനസ്കൊണ്ട്‌ തരണം ചെയ്യേണ്ടവയാണ്‌ മന്ത്രങ്ങള്‍

മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്ന് മാത്രം
PROPRO
ശക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. ഉത്തമനായ ഗുരുവില്‍ നിന്ന്‌ വേണം മന്ത്രങ്ങള്‍ അഭ്യസിക്കേണ്ടത്‌. മനസ്കൊണ്ട്‌ തരണം ചെയ്യേണ്ടവയാണ്‌ മന്ത്രങ്ങള്‍.

താന്ത്രികമന്ത്രങ്ങളെല്ലാം കാലം, ദേശം, ലിംഗം, വര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.

മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌.മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌.

മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌. മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ, ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.

ഗുരുവില്‍ നിന്ന്‌ പകര്‍ന്നുകിട്ടുന്ന മന്ത്രങ്ങള്‍മാത്രമേ ജപിക്കാന്‍ പാടുള്ളു എന്നാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. അധികാരികതയില്ലാത്ത ഗ്രന്ഥങ്ങളിലുള്ള മന്ത്രങ്ങള്‍ ചൊല്ലുന്നത്‌ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ്‌ വിശ്വാസം.

മന്ത്രങ്ങലില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌.

സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരു സങ്കല്പത്തില്‍ ഉള്‍കൊള്ളാന്‍ പാടുള്ളു.

Share this Story:

Follow Webdunia malayalam