മൈസൂരില്‍ രണ്ട് കോടിയുടെ ഹനുമാന്‍ പ്രതിമ
മൈസൂര്‍ , വെള്ളി, 28 ഡിസംബര്‍ 2012 (11:31 IST)
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ മൈസൂരില്‍ രണ്ട് കോടി രൂപയ്ക്ക് പൂര്‍ത്തിയായി. മൈസൂര്‍-കോഴിക്കോട് ദേശീയ പാതയ്ക്കുസമീപത്തുള്ള ഗണപതി സച്ചിദാനന്ദ ആശ്രമത്തില്‍ പണി കഴിപ്പിച്ച, 70 അടിയോളം ഉയരത്തിലുള്ള ഒറ്റക്കല്ലില്‍ പൂര്‍ത്തിയാക്കിയ പ്രതിമയുടെ അനാച്ഛാദനം ബുധനാഴ്ച നടന്നു.തമിഴ്‌നാട് നാമക്കല്ലിലെ 36 അടിയുള്ള ഹനുമാന്‍ പ്രതിമയായിരുന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതായി ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. ഇനി ഈ സ്ഥാനം മൈസൂരിനാണ് ലഭിക്കുന്നത്. ആന്ധ്രാപ്രദേശ് പുളിയണ്ടാലയിലെ മെല്ലേല വില്ലേജില്‍ നിന്ന് മൈസൂരിലെത്തിച്ച ഒറ്റക്കല്ലിലാണ് പ്രതിമ പണി തീര്‍ത്തിരിക്കുന്നത്. 90 ചക്രങ്ങളുള്ള ലോറിയിലാണ് ഇതിനുള്ള കല്ല് ആന്ധ്രാപ്രദേശില്‍ നിന്ന് ആശ്രമത്തിലെത്തിച്ചത്. പ്രശസ്ത ശില്‍പ്പിയായ സുബ്രഹ്മണ്യ ആചാരുടെ നേതൃത്വത്തില്‍ 10 മാസം കൊണ്ടാണ് 200 ടണ്‍ തൂക്കമുള്ള ഈ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചത്. പ്രതിമയുടെ നിര്‍മ്മാണത്തിനായി രണ്ടരക്കോടി രൂപയിലേറെ ചെലവായതായി ആശ്രമ മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. മൈസൂരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പ്രതിമ കാണാന്‍ അവസരമൊരുക്കുമെന്ന് ആശ്രമം അധികൃതര്‍ അറിയിച്ചു.
Follow Webdunia malayalam