Select Your Language

Notifications

webdunia
webdunia
webdunia
webdunia

യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണം, ഇല്ലെങ്കില്‍ പട്ടിണി കിടക്കും!

യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണം, ഇല്ലെങ്കില്‍ പട്ടിണി കിടക്കും!
തൃശൂര്‍ , വ്യാഴം, 19 ഏപ്രില്‍ 2012 (20:06 IST)
PRO
ഗായകന്‍ കെ ജെ യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം ആരംഭിക്കാനൊരുങ്ങുകയാണ് ഒരു സംഘടന.

ജനസേവാ മുന്നണി എന്ന സന്നദ്ധ സംഘടനയാണ് യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം സംഘടിപ്പിക്കുന്നത്. മേയ് ഒന്നിനാണ് നിരാഹാരം.

അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരത്തിനാണ് സംഘടന തയ്യാറെടുക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ സംഘടനയ്ക്ക് യേശുദാ‍സിന്‍റെ പിന്തുണയുണ്ടോ എന്നകാര്യം വ്യക്തമല്ല.

Share this Story:

Follow Webdunia malayalam