വിശ്വാസ ത്യാഗത്തിന്റെ സ്മരണയില്‍ ബലിപെരുന്നാള്‍
മലപ്പുറം , തിങ്കള്‍, 7 നവംബര്‍ 2011 (11:21 IST)
വിശ്വാസ ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ കേരളം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു.ഇബ്രാഹിം നബി മകന്‍ ഇസ്‌മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്.സംസ്ഥാനത്തുടനീളം ഇന്ന് ഈദ്‌ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കുകയാണ്. നമസ്‌കാരത്തിനുശേഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങു നടക്കും. സൗഹൃദസംഗമങ്ങളിലും വിശ്വാസികള്‍ ഒത്തുകൂടും.
Follow Webdunia malayalam