Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈക്കത്തെ പ്രാതല്‍

വൈക്കത്തെ പ്രാതല്‍
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള മഹാദേവ ക്ഷേത്രം. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ പേരില്‍ ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്.

അന്നദാന പ്രഭുവായ വൈക്കത്തപ്പന് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് വൈക്കത്തെ പ്രാതല്‍. ബ്രാഹ്മണസദ്യയും സര്‍വാണി സദ്യയുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്. മുട്ടുസ്സു നന്പൂതിരിക്കാണ് സദ്യയുടെ മേല്‍നോട്ടം. വൈക്കത്തെ "വലിയ അടുക്കളയിലാണ്' പാചകം.

പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്.

"പതിനാറന്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന പതിനാറ് നായര്‍കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുന്നു. സദ്യയ്ക്ക് വൈയ്ക്കത്തപ്പനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. ഒരില സകല വിഭവങ്ങളോടും കൂടി വൈയ്ക്കത്തപ്പനായി മാറ്റി വയ്ക്കുന്നു.

സദ്യനടക്കുന്പോള്‍ സദ്യ നടത്തുന്നയാള്‍ ജപിച്ച് കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ "ആനന്ദ പ്രസാദമെന്ന' പേരില്‍ അടുക്കളിയിലെ ചാരവും ഭക്തജനങ്ങള്‍ നല്കും.


Share this Story:

Follow Webdunia malayalam