Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ഭക്തര്‍ക്കായി ബാര്‍കോഡ് സംവിധാനം

ശബരിമല ഭക്തര്‍ക്കായി ബാര്‍കോഡ് സംവിധാനം
ശബരിമല , വെള്ളി, 19 ഒക്‌ടോബര്‍ 2012 (11:55 IST)
PRO
PRO
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക്, തിരക്ക് മനസ്സിലാക്കി സമയക്രമം ക്രമീകരിക്കാന്‍ അവസരം. ഈ വര്‍ഷം മുതല്‍ ബാര്‍കോഡ് സംവിധാനം വഴി ഭക്തരെ സന്നിധാനത്തേക്ക് എത്തിക്കാനും സൌകര്യം ഒരുക്കി.

ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്ത് ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെടുന്ന ഭക്തര്‍ക്ക് തിരക്ക് മനസ്സിലാക്കി അവരുടെ ദര്‍ശനസമയം തീരുമാനിക്കാം. www.sabarimalaqueue.com എന്ന വെബ് സൈറ്റില്‍ കയറിയാണ് തിരക്ക് എത്രത്തോളമാണെന്ന് മനസ്സിലാക്കാം.

ഈ ഭക്തര്‍ എത്തുമ്പോള്‍ ബാര്‍ കോഡ് ചെയ്ത് മുന്‍‌ഗണന അടിസ്ഥാനമാക്കി ഇവരെ സന്നിധാനത്തേക്ക് എത്തിക്കും.

മണ്ഡല-മരകവിളക്ക് തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ശബരിമലയിലും പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam