Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഷ്ഠി അനുഷ്ഠാനം പലതരം

ഷഷ്ഠി അനുഷ്ഠാനം പലതരം
PROPRO
സുബ്രഹ്മണ്യ പ്രീതിക്കയി അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം.വൃശ്ചികത്തില്‍ ആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധം ഒരു വര്‍ഷത്തില്‍ 12 ഷഷ്ഠി അനുഷ്ടിക്കാറുണ്ട്.

ഒന്‍പത് വര്‍ഷം കൊണ്ട് ചിലര്‍ 108 ഷഷ്ഠിയും അനുഷ്ടിക്കാറുണ്ട്. ശ്രീപാര്‍വ്വതി ഒന്‍പത് വര്‍ഷംകൊണ്ട് 108 ഷഷ്ഠിവ്രതം അനുഷ്ടിച്ചുവെന്നാണ് വിശ്വാസം.

ഒന്നാം സംവത്സരത്തില്‍ പാല്‍പ്പായസവും രണ്ടാം സംവത്സരത്തില്‍ ശര്‍ക്കരപായസവും മൂന്നാം സംവത്സരത്തില്‍ വെള്ള നിവേദ്യവും നാലാ സംവത്സരത്തില്‍ അപ്പവും അഞ്ചാം സംവത്സരത്തില്‍ മോദകവും ആറാം സംവത്സരത്തില്‍ പശുവിന്‍പാലും ഏഴാം സംവത്സരത്തില്‍ ഇളനീരും എട്ടാം സംവത്സരത്തില്‍ പാനകവും ഒന്‍പതാം സംവത്സരത്തില്‍ ഏഴുമണി കുരുമുളകും നേദിക്കുന്നതാണ് വ്രതവിധി.

അമാവാസി മുതല്‍ ഷഷ്ഠി വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമെടുത്ത് ക്ഷേത്രത്തില്‍ താമസിക്കുന്ന കഠിനഷഷ്ഠിയും ചിലര്‍ നോക്കാറുണ്ട്.

Share this Story:

Follow Webdunia malayalam