Select Your Language

Notifications

webdunia
webdunia
webdunia
webdunia

സായി എന്ന സാന്ത്വനം

സായി എന്ന സാന്ത്വനം
WD
അശരണര്‍ക്കും അശാന്തര്‍ക്കും സ്നേഹ സത്യ ദര്‍ശനം നല്‍കി ഭഗവാന്‍ സത്യസായിബാബ വാണരുളുന്നു. അത്ഭുത ചെയ്തികളിലൂടെ ഭക്ത ജനങ്ങളുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് സായിബാബയുടേത്.

പ്രമുഖരും സാധാരണക്കാരില്‍ സാധാരണക്കാരും ഉള്‍പ്പെടെ 170-ലേറെ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ബാബാഭക്തന്മാര്‍ പുട്ടപര്‍ത്തിയില്‍ എത്തിക്കഴിഞ്ഞു. സത്യം ശിവം സുന്ദരം സായിബാബ

സമസ്ത കാരണ്യങ്ങള്‍ക്കും ഭഗവാന്‍ സ്നേഹം ആവശ്യപ്പെടുന്നു. 2008 നവംബര്‍ 23ന് സത്യസായിബാബയുടെ എണ്‍പത്തിമൂന്നാം പിറന്നാളാണ്. 1926 നവംബര്‍ 23ന് പെദ്ദ വെങ്കപ്പ രാജുവിന്‍റെയും ഈശ്വരാംബയുടെയും പുത്രനായി തിരുവാതിര നക്ഷത്രത്തില്‍ ആന്ധ്രാപ്രദേശിലെ ഗൊല്ലപ്പഞ്ചിയിലായിരുന്നു ഭഗവാന്‍റെ ജനനം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാബ ഒന്നര പതിറ്റാണ്ട് കൊണ്ട് പുട്ടപര്‍ത്തിയുടെ മുഖം തന്നെ മാറ്റിയിരിക്കുന്നു. ആശുപത്രികള്‍, വിമാനത്താവളം, റയില്‍വേസ്റ്റേഷന്‍, ഹോട്ടലുകള്‍ എന്നിങ്ങനെ ഭഗവാന്‍ വരുത്തിയ മാറ്റങ്ങളുടെ പട്ടിക നീളുന്നു.

പുട്ടപര്‍ത്തിയിലെ ദരിദ്രര്‍ക്ക് വേണ്ടി ജനറല്‍ ആശുപത്രിയാണ് ആദ്യം സ്ഥാപിച്ചത്. പുട്ടപര്‍ത്തിയില്‍ രണ്ടും ബാംഗ്ളൂര്‍ വൈറ്റ് ഫീല്‍ഡില്‍ രണ്ടുമായി നാല് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആശുപത്രികള്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നടത്തുന്നു. സൗജന്യമാണ് ചികിത്സ.

webdunia
WD
പുട്ടപര്‍ത്തിയിലെ പ്രശാന്തി മന്ദിരമാണ് ആശ്രമത്തിന്‍റെ തലസ്ഥാനം. ദര്‍ശനം നല്‍കുന്ന സായ്കുല്‍വന്ദ്‌ഹാള്‍, ഗണേശ മന്ദിരം, സര്‍വ്വധര്‍മ്മ സ്തൂപം എന്നിവയും ഈ ആശ്രമത്തിലാണ്.

പ്രശാന്തി നിലയത്തില്‍. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന അതിസങ്കീര്‍ണമായ കാര്‍ഡിയോളജി, യൂറോളജി, ന്യൂറോളജി വിഭാഗങ്ങളില്‍പ്പെടുന്ന ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നു.

കേരളത്തിലെ നാല് അനാഥാലയങ്ങള്‍ ഉള്‍പ്പടെ 11 സേവന സ്ഥാപനങ്ങള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീസത്യസായി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ ലേണിംഗ് കിന്‍റര്‍ഗാര്‍ട്ടണ്‍ മുതല്‍ എം.ടെക്, എം.ബി.എ എന്നീ ഉന്നത വിദ്യാഭ്യാസങ്ങള്‍ സൗജന്യമായി നല്‍കുന്നു.

പുട്ടപര്‍ത്തിയും സമീപ പ്രദേശങ്ങളും ഉള്‍പ്പടെ 1051 ഗ്രാമങ്ങളില്‍ 20 ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് 315 കോടി രൂപ മുടക്കി തുടങ്ങിയ സത്യസായി ജല വിതരണ പദ്ധതി ചെറുതും വലുതുമായ ജലസേചന സൌകര്യം നല്‍കുന്നു.

170 ഓളം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന സത്യസായി സംഘങ്ങള്‍ വിവിധ മേഖലകളില്‍ ചെയ്തുവരുന്ന സേവനം അത്രത്തോളം മഹത്തരമാണ്. സത്യസായിബാബയുടെ ഉപദേശ പ്രകാരം ഇത്തരം മേഖലകളില്‍ കടന്നുവരുന്ന ഏവരും ലോകോപകാര പ്രവര്‍ത്തികളില്‍ സദാ മുഴുകുന്ന പ്രവര്‍ത്തനമാണ് കണ്ടുവരുന്നത്. വിശ്വാസം അത്ഭുതങ്ങളിലൂടെ

സത്യസായി സേവാസംഘടനകള്‍ ഇതേ മാതൃകയില്‍ സേവനരംഗത്ത് നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സേവനപ്രവൃത്തിക്ക് സാധാരണ മനുഷ്യരെ സജ്ജരാക്കിയെടുക്കുന്ന പരിവര്‍ത്തന പ്രക്രിയയാണ് സത്യസായിബാബയുടെ അത്ഭുത കര്‍മങ്ങളില്‍വെച്ചുള്ള അത്ഭുത കര്‍മം.

Share this Story:

Follow Webdunia malayalam