Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കന്ദഷഷ്ഠി വ്രതം എടുക്കേണ്ട വിധം

സ്കന്ദഷഷ്ഠി വ്രതം എടുക്കേണ്ട വിധം
PROPRO
ശ്രീമുരുകനെ പ്രീതി പ്പെടുത്താനുള്‍ല സ്കന്ദ ഷ്ഷ്ഠി വ്രതം തുലാമാസത്തിലെ ശുക്ല പക്ഷ ഷ്ഷ്ഠിനാളിലാണ് അനുഷ്ഠിക്കുന്നത്.

വെളുത്ത പക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.

ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്‍റെ ചിത്രം വയ്ക്കണം.

പുഷ്പങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ഠിക്കണം. ഭഗവാന്‍റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ.

സൂര്യോദയത്തിന് ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ച് കഴിയണം. ഷഷ്ഠിദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ത്ഥിക്കുകയും വേണം.

ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്. സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്

Share this Story:

Follow Webdunia malayalam