Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹജ്ജിന്‍റെ നിര്‍വ്വഹണക്രമം

പീസിയന്‍

ഹജ്ജിന്‍റെ നിര്‍വ്വഹണക്രമം
മുസ്ലീങ്ങളുടെ മൂന്നാമത്തെ മതപരമായ ബാധ്യതയാണ് ഹജ്ജ് സ്വത്വത്തെ ദൈവേച്ഛയില്‍ ലയിപ്പിക്കാനാണ് ഈ ‘പ്രയത്നം‘ നടത്തുന്നത്‌. ദൈവത്തിനു സമര്‍പ്പിതമായ ലോകത്തിലെ ഏറ്റവും പുരാതനമായമന്ദിരമാണ് മക്കയിലെ ക അബ എന്നാണ് ഖുര്‍ ആന്‍ പറയുന്നത്.

ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിവസങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവ. ഇഹ്‌റാമില്‍ പ്രവേശിക്കുന്ന നിശ്ചിത സ്ഥലമാണ് മിഖാത്ത്. മക്കയില്‍ നിന്നും ഇഹ്‌റാമില്‍ പ്രവേശിക്കാം.

ഇന്ത്യയില്‍ നിന്ന് കപ്പല്‍ വഴി ഹജ്ജിനു പോകുന്നവര്‍ യമന്‍‌കാരുടെ മീഖാത്തായ യലം‌ലമില്‍ നിന്നും, വിമാനത്തില്‍ മദീന വഴി പൊകുന്നവര്‍ ദുല്‍ ഹുലൈഫയില്‍ ന്ന്നും, ജിദ്ദ വഴി പോകുന്നവര്‍ ഖര്‍നുല്‍ മനാസിലില്‍ നിന്നും ഇഹ്‌റാം ചെയ്യുന്നു.

ദുല്‍ ഹജ്ജ് എട്ടിന് മിനയിലും ദുല്‍ ഹജ്ജ് ഒമ്പതിന് അറഫാത്തിലും പിന്നെ മുസ്ദലിഫയിലും ദുല്‍ഹജ്ജ് പത്തിന് വീണ്ടും മിനയിലും മക്കയിലും ദുല്‍ ഹജ്ജ് പതിനൊന്ന് മുതല്‍ പതിമൂന്ന് വരെ മിനയിലും ദുല്‍ ഹജ്ജ് പതിമൂന്നിന് ത്വവാഫുല്‍ വിദായ്ക്കായി മക്കയിലും ആണ് ഹാജിമാര്‍ ഉണ്ടാവുക. ഇതിന്‍റെ വിശദമായ വിവരം ചുവടെ കൊടുക്കുന്നു.

ഹജ്ജിന്‍റെ കര്‍മ്മങ്ങളെ ഇങ്ങനെ ചുരുക്കി എഴുതാം. മക്കയ്ക്ക് ചുറ്റുമുള്ള വിശുദ്ധ ഭൂമിയുടെ അതിര്‍ത്തിയില്‍ എത്തിയാല്‍ തീര്‍ത്ഥാടകന്‍ തന്‍റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഉടുക്കാനും ചുമലില്‍ പുതയ്ക്കാനുമായി രണ്ട് തുണി മാത്രമുള്ള മതകീയമായ വേഷം ധരിക്കുന്നു. തല മറയ്ക്കില്ല.


മിനയിലാണ് ആദ്യ ദിവസം. പിന്നെ മക്കയുടെ പ്രാന്തത്തിലുള്ള അറഫയിലേക്ക് പോകുന്നു. പകല്‍ ധ്യാനിച്ച് അവിടെ കഴിച്ചു കൂട്ടിയ ശേഷം രാത്രി മുസ്ദലിഫയില്‍ തങ്ങുന്നു.

പിറ്റേന്ന് രാവിലെ മെക്കയുടെ അതിര്‍ത്തിയിലുള്ള മിനയില്‍ എത്തിച്ചേരുന്നു. അവിടെ മൂന്നു ദിവസം താമസിക്കുന്നു. ഈ താമസത്തിനിടയ്ക്ക് തീര്‍ത്ഥാടകന്‍ പിശാചിനെ കല്ലെറിയുന്നു. ആടിനെ ബലിയര്‍പ്പിക്കുന്നു.

ക അബയിലേക്ക് ഹൃസ്വ സന്ദര്‍ശനം നടത്തുന്നു. ക അബ ഏഴു തവണ പ്രദക്ഷിണം വയ്ക്കാനും അതിനു മുമ്പിലുള്ള സഫാ മറുവാ കുന്നുകള്‍ക്കിടയില്‍ ഓടാനും വേണ്ടിയാണത്.

ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്ക വിടുമ്പോള്‍ ചെയ്യുന്ന ത്വവാഫാണ് ത്വവാഫുല്‍ വിദായ്. ക അബയോട് വിട പറയുന്ന ത്വകാഫ് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഹജ്ജിന്‍റെ എറ്റവും അവസാനത്തെ ക്രമമാണിത്.

Share this Story:

Follow Webdunia malayalam