Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കുറ്റിച്ചെടി വീട്ടുവാതില്‍ക്കല്‍ വളര്‍ത്തൂ... ലക്ഷ്മീ സാന്നിധ്യവും ഭാഗ്യം കടാക്ഷവും തേടിയെത്തും !

സമ്പത്തും ഭാഗ്യവും കൊണ്ടുവരുന്നതാണ് ഈ കരിമഞ്ഞൾ

ഈ കുറ്റിച്ചെടി വീട്ടുവാതില്‍ക്കല്‍ വളര്‍ത്തൂ... ലക്ഷ്മീ സാന്നിധ്യവും ഭാഗ്യം കടാക്ഷവും തേടിയെത്തും !
, ചൊവ്വ, 29 ഓഗസ്റ്റ് 2017 (16:49 IST)
ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരെല്ലാം കരിമഞ്ഞളിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞിരിയ്ക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കറുപ്പ് നിറവും നീലനിറവും ഒരു പോലെ കലര്‍ന്ന കരിമഞ്ഞൾ എന്ന കുറ്റിച്ചെടിക്ക് ഔഷധഗുണം മാത്രമല്ല ഭാഗ്യ നിർഭാഗ്യങ്ങളും പ്രധാനം ചെയ്യാന്‍ കഴിയുമെന്നാ‍ണ് അവര്‍ പറയുന്നത്. കരിമഞ്ഞളിന്റെ ഒമ്പത് വിത്തുകളെടുത്ത് ഉണക്കിയ ശേഷം അത് മാല പോലെ കോര്‍ത്ത് കൈയ്യില്‍ കെട്ടുന്നതിലൂടെ അവരെ ഭാഗ്യം കടാക്ഷിക്കും എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 
 
108 തവണ തലയ്ക്കു ചുറ്റും സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് മഞ്ഞള്‍ ചുറ്റുന്നതിലൂടെയും ഭാഗ്യം സിദ്ധിക്കുമെന്നും പറയുന്നു. ജോലിയിലെ തടസ്സങ്ങള്‍ മാറുന്നതിനും ദുഷ്ടശക്തികളില്‍ നിന്ന് രക്ഷനല്‍കുന്നതിനുമുള്ള കഴിവും കരിമഞ്ഞളിനുണ്ട്. കരിങ്കണ്ണ് മാറാന്‍ കരിമഞ്ഞള്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഏത് വ്യക്തിയെയാണോ കരിങ്കണ്ണ് ബാധിച്ചിട്ടുള്ളത് അയാളെ ഏഴ് പ്രാവശ്യം ഉഴിഞ്ഞാല്‍ മതിയെന്നും ആചാര്യന്മാര്‍ പറയുന്നു. കരിമഞ്ഞളും ശര്‍ക്കരയും മിക്‌സ് ചെയ്ത് രോഗിയെ ആപാദചൂഡം ഉഴിഞ്ഞാൽ രോഗ ശാന്തി ലഭിക്കും. 
 
webdunia
സാമ്പത്തിക പ്രതിസന്ധി മാറുന്നതിനും ലക്ഷ്മീ സാന്നിധ്യം ലഭിക്കുന്നതിനും കരിമഞ്ഞളും സിന്ദൂരവും എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ ദേവിയ്ക്ക് നല്‍കുന്നതും ഉത്തമമാണ്. അല്‍പം കരിമഞ്ഞള്‍ മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് ഓം നമോം വാസുദേവായ നമഃ എന്ന മന്ത്രം ചൊല്ലി പൂജിയ്ക്കുന്നത് ബിസിനസ് മൂലമുണ്ടായ നഷ്ടത്തെ ഇല്ലാതാക്കും. മാത്രമല്ല വീട്ടുവാതില്‍ക്കല്‍ മഞ്ഞള്‍ വളര്‍ത്തുന്നതിലൂടെ ദുഷ്ടശക്തികളുടെ പ്രവേശം വീട്ടിലേക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നുള്ള വിശ്വാസവും പഴമക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് വിധിസംഖ്യ ? ജനനത്തീയതിയും വിധി സംഖ്യയും തമ്മില്‍ എന്താണ് ബന്ധം ?