Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ഓഗസ്റ്റ് 2022 (13:33 IST)
ശിശു ജനിച്ച് പന്ത്രണ്ടാം ദിവസമോ നൂറ്റിപ്പത്താം ദിവസമോ ആണ് നാമകരണം ചെയ്യേണ്ടത്. കൌഷീതകന്മാര്‍ക്ക് പത്താം ദിവസം രാത്രിയുടെ നാലാം യാമം നാമകരണത്തിന് ഉത്തമമാണ്.
 
അപരാഹ്നവും ചിത്തിര, വിശാഖം, കേട്ട, പൂരം, പൂരാടം, പൂരുരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നാളുകളും മേടം, മകരം, തുലാം എന്നീ രാശികളും രാത്രി സമയത്തെ മൂന്നായി ഭാഗിച്ചതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ചൊവ്വ, ശനി ആഴ്ചകളും പന്ത്രണ്ടാമിടത്ത് ഏതെങ്കിലും ഗ്രഹങ്ങളും അഷ്ടമത്തില്‍ ചൊവ്വായും ജന്മ നക്ഷത്രവും വര്‍ജ്ജിക്കേണ്ടതാണ്.
 
പേരിടീല്‍ പന്ത്രണ്ടാം ദിവസം നടത്തണമെന്നുള്ളത് ക്ഷത്രിയര്‍ക്കും ബാധകമാണ്. ബ്രാഹ്മണര്‍ക്ക് പതിനൊന്നാം ദിവസവും നാമകരണം ചെയ്യാം. എന്തായാലും പതിമൂന്നാം ദിവസം ആര്‍ക്കും ശുഭമല്ല. കര്‍ക്കിടകം രാശി മധ്യമമായി എടുക്കാമെങ്കിലും നാമകരണത്തിന് പൊതുവെ ചരരാശികള്‍ ഉത്തമമല്ല. മുഹൂര്‍ത്ത രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നതും ശുഭമല്ല.
 
നായര്‍ മുതലായ സമുദായക്കാര്‍ ആണ്‍കുട്ടിയാണ് ജനിച്ചതെങ്കില്‍ ഇരുപത്തിയേഴാം ദിവസവും പെണ്‍കുട്ടിയാണ് ജനിച്ചതെങ്കില്‍ ഇരുപത്തിയെട്ടാം ദിവസവുമാണ് നാമകരണം നടത്തുന്നത്. ഇതിനും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ അനുസരിച്ച് ശുഭമുഹൂര്‍ത്തം നോക്കേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു: നിറപുത്തരി പൂജ വ്യാഴാഴ്ച പുലർച്ചെ