Webdunia - Bharat's app for daily news and videos

Install App

ഗായത്രി മന്ത്രത്തിലെ ഓരോ അക്ഷരവും അവ ശരീരത്തിലുണ്ടാക്കുന്ന മാറ്റവും ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (12:39 IST)
'ഓം ഭൂര്‍ഭുവഃസ്വഃ
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃപ്രചോദയാത്''
 
ഓം - ജപിക്കുന്ന വേളയില്‍ ശിരസ്സിന്റെ ഭാഗത്ത് ആറിഞ്ച് ശക്തി ഉയരുമെന്നാണ് പറയപ്പെടുന്നത്.
 
ഭൂ - ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്താണ് നാലിഞ്ച് ശക്തി ഉയരുന്നത്.
 
ഭുവഃ - ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്തിയാണ് മൂന്നിഞ്ചായി ഉയരുന്നത്.
 
സ്വഃ - ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്തി നാലിഞ്ച് ഉയരുന്നു.
 
തത് - ആജ്ഞാചക്രത്തില്‍ സ്ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്തിയെയാണ് ഇത് ഉയര്‍ത്തുക.
 
സ - ഇടതു നയനത്തില്‍ സ്ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുന്നത്.
 
വി - വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്തിയെയാണ് ഇത് ഉണര്‍ത്തുന്നത്.
 
തുഃ -ഇടതു ചെവിയിലെ തുഷ്ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെയാണ് ഈ നാമം ഉണര്‍ത്തുക.
 
വ - വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണര്‍ത്താനാണിത്.
 
രേ - ഇത് നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്തിയെ ഉണര്‍ത്തും.
 
ണി - മേല്‍ ചുണ്ടിലെ സൂക്ഷ്മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണര്‍ത്തുന്നത്.
 
യം - കീഴ്ചുണ്ടിലെ ജ്ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്തിയെ ഉണര്‍ത്തും.
 
ഭര്‍ - കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്തിയെ ഉണര്‍ത്തുന്നത്.
 
ഗോ - തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്തിയെ ഉണര്‍ത്തുവാനാണ് ഇത്.
 
ദേ - ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്തിയെ ഉണര്‍ത്താന്‍.
 
വ - വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്ഠ എന്ന ശക്തിയെയാണ് ഉണര്‍ത്തുക.
 
സ്യ - ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്തിയെ ഉണര്‍ത്തും.
 
ധീ - ഇത് കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്തിയെ ഉണര്‍ത്തും.
 
മ -പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക.
 
ഹി -പൊക്കിളിലുളള സ്ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്തിയെ ഉണര്‍ത്തുന്ന മന്ത്രമാണ് ഇത്.
 
ധി - നട്ടെല്ലിന്റെ അവസാനത്തിലുള്ള മേധ ഗ്രന്ഥിയിലെ തപോ ശക്തിയെയാണ് ഇത് ഉണര്‍ത്തുക.
 
യോ - ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തര്‍നിഹിത ശക്തിയെ ഉണര്‍ത്താനാണ് ഈ വാക്ക്.
 
യോ - വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്പാദന ശക്തിയെയാണ് ഇത് ഉണര്‍ത്തുക.
 
ന - വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക.
 
പ്ര - ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദര്‍ശ ശക്തിയെ ഉണര്‍ത്തുന്നതാണിത്.
 
ചോ - വലതു കണങ്കൈയിലെ ഊഷ്മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്തിയെ ഉണര്‍ത്താന്‍.
 
ദ - ഇടതു കണങ്കൈയിലുള്ള ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണര്‍ത്തുന്നതാണ് ഇത്.
 
യാത് - ഇടതു കൈയ്യിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്തിയെയാണ് ഇത് ഉണര്‍ത്തുക.
 
ഈ മന്ത്രം ജപിക്കുന്ന വ്യക്തി അതിലെ ഏത് അക്ഷരത്തിനാണോ ഊന്നല്‍ നല്‍കി ജപിക്കുന്നത്, ആ ശക്തിയായിരിക്കും അയാളില്‍ പ്രബലമാകുക. ഇത്തരത്തില്‍ ഗായത്രി മന്ത്രത്തിലുള്ള 24 അക്ഷരങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അവ മനുഷ്യശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്തികളേയുമാണ് ബന്ധിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments