Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഹറത്തിലെ പത്താം ദിവസം പ്രധാനമായി കണക്കാക്കുന്നത് എന്തുകൊണ്ട് ?

മുഹറത്തിലെ പത്താം ദിവസം ഉപവാസത്തിന്

മുഹറത്തിലെ പത്താം ദിവസം പ്രധാനമായി കണക്കാക്കുന്നത് എന്തുകൊണ്ട് ?
, ബുധന്‍, 12 ഒക്‌ടോബര്‍ 2016 (18:34 IST)
ഇസ്ലാമിക കലണ്ടറിലെ ഹിജറ വര്‍ഷത്തിലെ  ആദ്യമാസമാണ് മുഹറം. മുഹറത്തിലെ പത്താം ദിവസം മുസ്ലിം സമൂഹത്തിന്  പ്രധാനമാണ്. മുഹറം നാളിലാണ് മനുഷ്യകുലത്തിന്‍റെ തുടക്കം എന്നാണ് കരുതുന്നത്. അന്നാണ് ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് എന്നൊരു വിശ്വാസമുണ്ട്. ദൈവം ഭൂമിയും സ്വര്‍ഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണ്.

മുസ്‌ലിം സഹോദരങ്ങള്‍ മുഹറത്തിലെ പത്താം ദിവസം ഉപവാസം അനുഷ്‌ഠിക്കാറുണ്ട്. മുഹറം ഒന്നു മുതല്‍ 10വരെ ചിലപ്പോള്‍ ആഘോഷം നടക്കുന്നു. മുഹറം അഷുറ എന്നും അറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ഈ ദിനാചരണത്തിനു പിന്നില്‍ ഒട്ടേറെ വിശ്വാസങ്ങളും സങ്കല്പങ്ങളുമുണ്ട്.

നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയില്‍ എത്തിയത് മുഹറത്തിനായിരുന്നു. ഹസ്രത്ത് ഇബ്രാഹിം തീയില്‍ നിന്ന് രക്ഷപ്പെട്ടതും ഹസ്രത്ത് മൂസഫവോയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു.

ജാഹിലിയ്യ കാലത്ത്‌ ഖുറൈശികള്‍ അഷുറ വ്രതമെടുത്തിരുന്നു. മുഹമ്മദ്‌ നബിയും (പ്രവാചകത്വത്തിനു മുമ്പ്‌) ഈ നോമ്പ്‌ അനുഷ്‌ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ്‌ നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അഷുറ വ്രതം അനുഷ്‌ഠിക്കുകയും അനുയായികള്‍ക്ക്‌ വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനമായ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ അഷുറ ഐച്‌ഛികമായി പരിഗണിച്ചു. (ബുഖാരി).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരമെഴുതി കുരുന്നുകൾ അക്ഷരലോകത്തേക്ക്