Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമംഗള മൂര്‍ത്തിയായി മൂദേവി

അമംഗള മൂര്‍ത്തിയായി മൂദേവി
നല്ലകാര്യങ്ങള്‍ക്ക്‌ മാത്രമല്ല ചീത്തകാര്യങ്ങള്‍ക്കും ഹൈന്ദവ വിശ്വാസത്തില്‍ ദേവരൂപങ്ങള്‍ ഉണ്ട്‌. അത്തരത്തില്‍ ഒരു ദുര്‍മൂര്‍ത്തിയാണ്‌ ജ്യേഷ്ഠ.

നല്ലതിനൊപ്പം ചീത്തയും ഉണ്ടാകും എന്നതാണ്‌ ഭാരതീയമായ സങ്കല്‌പം. പൂര്‍ണ്ണതയുടെ അംശമാകുന്ന ശക്തിസ്രോതസ്സുകളില്‍ നല്ലതും ചീത്തയും ഉണ്ടാകും. പരാശക്തിയുടെ എട്ട്‌ അംശങ്ങളില്‍ ഒന്നാണ്‌ ജ്യേഷ്ഠ എന്ന ജ്യേഷ്ഠ ഭഗവതി.

അമംഗളയായി ദേവതയാണ്‌ ജ്യേഷ്‌ഠ. പാലാഴിമഥന കഥയുമായി ഈ ദേവിക്ക്‌ ബന്ധമുണ്ട്‌. ദേവന്മാരും അസുരന്മാരും ചേര്‍ന്ന്‌ പാലാഴി കടയുമ്പോള്‍ ഉയര്‍ന്നു വന്ന ദുര്‍ദ്ദേവതക്ക്‌ ത്രിമൂര്‍ത്തികളാണ്‌ ജ്യേഷ്‌ഠ എന്ന്‌ പേരിട്ടത്‌.

ലക്ഷ്‌മിദേവിക്ക്‌ മുമ്പായി വന്ന ദേവിക്ക്‌ ത്രിമൂര്‍ത്തികള്‍ ജേഷ്ഠയെന്നു പേരു നല്‍കുകയും അമംഗള സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

ലക്ഷ്മീ ദേവിക്കു മുന്‍പായി പാലാഴിയില്‍ നിന്നു വന്നതിനാല്‍ ലക്ഷ്മിയുടെ ജ്യേഷ്ഠ സഹോദരിയായാണ് കണക്കാക്കുന്നത്.

മൂത്ത ദേവി എന്ന അര്‍ദ്ധത്തില്‍ മൂദേവി എന്നും ജ്യേഷ്ഠ അറിയപ്പെടുന്നു. പരാശക്തിയുടെ എട്ട് അംശങ്ങളില്‍ ഒന്നായാണ് ഈ ദേവിയെ ശൈവ പുരാണങ്ങളില്‍ പറയുന്നത്.

അമംഗളവും വൃത്തിഹീനവുമായ കാര്യങ്ങള്‍ അകറ്റി നിര്‍ത്തുകയാണ് ജേഷ്ഠയെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗം.

Share this Story:

Follow Webdunia malayalam