Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകാദശിയുടെ കഥ

ഏകാദശിയുടെ കഥ
ഏകാദശി പുരാണ കഥകള്‍ അനുസരിച്ച് ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവില്‍ നിന്നും ഉല്‍ഭവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :

ബ്രഹ്മദേവന്‍ സൃഷ്ടിച്ച അസുരനാണ് താലജംഘന്‍. അദ്ദേഹത്തിന്‍റെ മകന്‍ മുരന്‍. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവര്‍ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള്‍ ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.

ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്‍ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.

ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള്‍ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.

അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്.

വിഷ്ണുവില്‍ നിന്നും ഉല്‍ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.

Share this Story:

Follow Webdunia malayalam