Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെട്ടു നിറയ്ക്കല്‍ ശരണം വിളിയോടെ

കെട്ടു നിറയ്ക്കല്‍ ശരണം വിളിയോടെ
PROPRO
ശബരിമലയില്‍ പോകുക എന്നത്‌ വെറും യാത്രയല്ല. സ്വയം തിരിച്ചറിവിനുള്ള ആത്മീയയാത്രയാകുമ്പോള്‍ മാത്രമേ ശബരിമല അയ്യപ്പ ദര്‍ശനം മനുഷ്യനില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുകയുള്ളു.

പരമ്പരാഗതമായി ആചാര അനുഷ്‌ഠാനങ്ങള്‍ അതുകൊണ്ട്‌ തന്നെ ശബരിമല തീര്‍ത്ഥയാത്രയില്‍ വളരെ പ്രധാനമാണ്‌. മാലയിടുന്നത്‌ മുതല്‍ പടി ചവിട്ടുന്നത്‌ വരെ എല്ലാ കാര്യങ്ങളിലും പ്രത്യേക നിഷ്‌ഠ പാലിക്കേണ്ടതുണ്ട്‌.

ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടുന്നത്‌ പോലെ പ്രധാനമാണ്‌ കെട്ടു നിറയ്‌ക്കുന്നതും. അന്നദാന പ്രഭുവായ അയ്യന്‌ ശരണം വിളിച്ചുകൊണ്ടു വേണം ശബരിമലയാത്രയുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കേണ്ടത്‌. മാതാപിതാക്കള്‍, ഗുരുജനങ്ങള്‍ എന്നിവര്‍ക്ക്‌ ഗുരുദക്ഷിണ നല്‍കിയാണ്‌ ശബരിമലക്ക്‌ പുറപ്പെടുന്നത്‌.

നാല്‍പ്പത്തിഒന്ന്‌ ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക്‌ ശേഷമാണ്‌ ഭക്തര്‍ മലചവിട്ടുന്നത്‌. കെട്ടുനിറയ്ക്കല്‍ പ്രത്യേക ആചാരങ്ങളോടെയാണ്‌ നടത്തുന്നത്‌.

കെട്ടു നിറയ്ക്കാന്‍ പ്രത്യേകമായി പന്തല്‍ തയ്യാറാക്കുന്ന രീതി പണ്ടുണ്ടായിരുന്നു‌. ആലില, മാവില, വെറ്റില, പാക്ക്‌, പുഷ്പങ്ങള്‍, കുരുത്തോല എന്നിവകൊണ്ട്‌ പന്തല്‍ അലങ്കരിക്കും. ഈ ചടങ്ങ് ഇപ്പോള്‍ അധികം കാണാനില്ല.

ഗണപതിക്ക്‌ വിളക്ക്‌ വച്ച ശേഷം അവല്‍,മലര്‍, കല്‍ക്കണ്ടം, കദളിപഴം, ശര്‍ക്കര, കൊട്ടത്തേങ്ങപൂളിയത്‌ എന്നിവ ഗണപതിക്ക്‌ വയ്ക്കും. ഗുരുസ്വാമിക്ക്‌ ദക്ഷിണ അര്‍പ്പിച്ചാണ്‌ കെട്ടു നിറയ്ക്കുന്നത്‌.

നല്ല നാളീകേരത്തിന്‍റെ കണ്ണ്‌ തുറന്ന്‌ അതിനുള്ളിലെ ജലാംശം കളഞ്ഞശേഷം ശരണം വിളിയോടെ നെയ്യ്‌ നിറയ്ക്കുന്നു. നെയ്യഭിഷേകത്തിനായി നിറച്ച്‌ തേങ്ങ മുന്‍കെട്ടിലാണ്‌ ഇടുന്നത്‌. അയ്യപ്പന്‌ ശരണം വിളിച്ചുകൊണ്ടാണ്‌ ഇരുകൈകൊണ്ടും ഇരുമുടിയിലേക്ക്‌ അരി നിറയ്ക്കുന്നത്‌.

Share this Story:

Follow Webdunia malayalam