Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെട്ട് നിറയ്ക്കാന്‍ ഗുരുസ്വാമി

കെട്ട് നിറയ്ക്കാന്‍ ഗുരുസ്വാമി
PROPRO
സ്വയം കെട്ട്‌ നിറച്ച്‌ ശബരിമലയില്‍ പോകരുത്‌ എന്നാണ്‌ ആചാര്യന്മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്‌. ഗുരുസ്വാമി അടങ്ങിയ സംഘത്തിനൊപ്പം വേണം മലചവിട്ടേണ്ടത്‌. കൂട്ടത്തില്‍ ഏറ്റവും അധികം തവണ മലചവിട്ടിയ ആളെ ഗുരുസ്വാമിയായി കരുതാം.

എട്ടുതവണ മലചവിട്ടിയ ആളെ ഗുരുസ്വമിയായി കരുതാം. ഗുരുദക്ഷിണ വാങ്ങുക എന്നത്‌ ഗുരുസ്വാമിയുടെ അവകാശമല്ല. ഒരു അയ്യപ്പന്‍ എട്ടു തവണ ഗുരുസ്വാമിക്ക്‌ ദക്ഷിണ നല്‍കണമെന്നാണ്‌ വിധി.

മാലയിടുമ്പോള്‍, കറുത്ത്‌ അണിയുമ്പോള്‍, പേട്ട തുള്ളുമ്പോള്‍, വനയാത്ര ആരംഭിക്കുമ്പോള്‍, അഴുതയില്‍ മുങ്ങി എടുത്ത കല്ല്‌ ഗുരുസ്വാമിക്ക്‌ സമര്‍പ്പിച്ചത്‌ തിരിച്ചു വാങ്ങുമ്പോള്‍, പമ്പയില്‍ കെട്ട്‌ താങ്ങുമ്പോള്‍, ദര്‍ശനം കഴിഞ്ഞ്‌ മലയിറങ്ങുമ്പോള്‍, മാല അഴിക്കുമ്പോള്‍, എന്നിവയാണ്‌ ഈ എട്ട്‌ സന്ദര്‍ഭങ്ങള്‍.

മാലയിടുന്നത്‌ മുതല്‍ കടുത്ത വൃതം അയ്യപ്പന്‌ നിര്‍ബന്ധമാണ്‌. മാല ഊരുന്നത്‌ വരെ ക്ഷൗരം പാടില്ല. മാംസ ഭക്ഷണം, മൈഥുനം എന്നിവ പാടില്ല.

ശരീരത്തെ മാത്രല്ല, മനസിനേയും ഈ കാലഘട്ടത്തില്‍ നിയന്ത്രിക്കണം. ആഹാരം ഒരിക്കലാക്കുന്നത്‌ ഉത്തമം. വൈകിട്ട്‌ ലഘു ഭക്ഷണം വേണമെങ്കില്‍ കഴിക്കാം. രണ്ടു നേരം കുളിയും ക്ഷേത്രദര്‍ശനവും നിര്‍ബന്ധം.

Share this Story:

Follow Webdunia malayalam