Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുദേവന്‍: ഭൗതികതയും ആത്മീയതയും

ഗുരുദേവന്‍: ഭൗതികതയും ആത്മീയതയും
WDWD
ഭൗതികതയും ആത്മീയതയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ആചാര്യനാണ് ശ്രീനാരായണ ഗുരു.മനുഷ്യ ജീവിതത്തിലെ വ്യക്തി, കുടുംബം, സമുദായം എന്നീ മൂന്നു തലങ്ങളുടെ ആത്മീയയും ഭൗതികവുമായ വശങ്ങള്‍ക്ക് ഒരേ പ്രാധാന്യമാണു ഗുരു നല്‍കിയത്

അദ്ദേഹം ആത്മീയ ഉപദേശം നല്‍കുന്ന സന്യാസി ആയിരുന്നില്ല.സാമൂഹിക പരിഷ്കര്‍ത്താവും സംഘാടകനും ആയിരുന്നു.കര്‍മ്മത്തിനദ്ദേഹം വലിയ പ്രാധാന്യം നല്‍കി.

അരുവിപ്പുറത്തെ പ്രതിഷ്ഠയിലൂടെ' ജാതിദ്വേഷവും ,മതദ്വേഷവും ഇല്ലാതെ ഏവരും സോദരത്വേന വഴുന്നതാണ് തന്‍റെ മതൃകാ സങ്കല്പമെന്ന് ഗുരു പറഞ്ഞു വെച്ചു.

വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍
ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരു മൂര്‍ത്തേ

എന്ന് മഹാകവി കുമാരനാശാന്‍ ഗുരുവിനെ സ്തുതിക്കുന്നു.

സംഘടിച്ച് ശക്തരാവുക എന്നദ്ദേഹം മാര്‍ക്സിനെ പോലെ ഉപദേശിച്ചു.വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നുപദേശിച്ചപ്പോള്‍ ആര്‍ഷപാരംപര്യത്തിലെ സന്യാസിയായി മാറി..വ്യവസായം കൊണ്ടു വളരുക എന്നദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തനി പ്രപഞ്ചികനായി.

സന്യാസിയും വിപ്ളവകാരിയും പ്രായോഗികബുദ്ധിയുള്ള സമൂഹിക നേതാവുമായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളുടെ സാരവും ഒന്നാണെന്ന ദാര്‍ശനികമായ തിരിച്ചറിവ് അദ്ദേഹത്തിന്‍റെ ആത്മോപദേശശതകത്തില്‍ കഫണാം.

പരമത വാദമൊഴിഞ്ഞ പണ്ഡിതന്‍മാ-
രറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം

എന്നദ്ദേഹം പറയുന്നു.

സ്തോത്രങ്ങളും കീര്‍ത്തനങ്ങളും അത്മീയോപദേശങ്ങളുമായി 58 കൃതികള്‍ ഗുരു രചിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam