Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂര്‍ ഏകാദശി

ശശി

ഗുരുവായൂര്‍ ഏകാദശി
SasiSASI
ഗുരുവായൂരില്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഉല്‍പ്പന്ന ഏകാദശി നാളിലായിരുന്നു.

ഇതാണ് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമായത്എന്നാണ് ഒരു വിശ്വാസം. ഗുരുവും വായുവും ചേര്‍ന്ന്‌ ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജുനന്‌ ഗീതോപദേശം നടത്തിയ ദിവസമായതിനാല്‍ ഗീതാദിനം കൂടിയാണിത്‌.

ഏകാദശികളില്‍ ഏറ്റവും വിശിഷ്ഠമായത് ഗുരുവയൂര്‍ ഏകാദശിയാണ്.ഏകാദശിതൊഴാനും ദശമി വിളക്ക് കാണാനും ഒട്ടേരെ ഭക്തജനങ്ങള്‍ തിങ്കളാഴ്ച വൌഇകെട്ടോറ്റെ ഗുരുവയൂരില്‍ എത്തിയിരുന്നു..

ഗുരുവായൂര്‍ എകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം.

ഒരു വര്‍ഷത്തില്‍ 26 ഏകാദശികളുണ്ട്. അവയെല്ലാം വളരെ വിശിഷ്ഠവുമാണ്. ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അര്‍ത്ഥം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല്‍ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.

എകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില്‍ തുളസീ തീര്‍ത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.

ഗുരുവായൂര്‍ ഏകാദശിയും ഇതേ ചിട്ടകളോടെ തന്നെയാണ് അനുഷ്ഠിക്കേണ്ടത്.

Share this Story:

Follow Webdunia malayalam