Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രഹ ദോഷത്തിന് ഔഷധസേവ

ഗ്രഹ ദോഷത്തിന് ഔഷധസേവ
WD
ഗ്രഹങ്ങള്‍ക്ക്‌ മനുഷ്യ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയും എന്ന വിശ്വാസമാണ്‌ ജ്യോതിഷത്തിന്‍റെ അടിസ്ഥാനം. ഓരോ നക്ഷത്രത്തില്‍ പിറന്നവനും ജനനസമയത്ത്‌ ഗ്രഹങ്ങളുടെ നില പ്രകാരമുള്ള അനുഭവമായിരിക്കും ഉണ്ടാകുക എന്ന്‌ കരുതുന്നു.

ഗ്രഹങ്ങളുടെ ദൃഷ്ടി ചിലപ്പോള്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവും ആയിരിക്കും. ഗ്രഹങ്ങളുടെ ദോഷം കര്‍മ്മത്തേയും കര്‍മ്മകാരകനായ മനസിനേയും ആത്യന്തികമായി ശരീരത്തേയും ബാധിക്കും.

ഓരോ ഗ്രഹത്തേയും പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ചെയ്യുകയാണ്‌ ഇവയ്‌ക്കുള്ള പരിഹാരം. ഗ്രഹങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള ദ്രവ്യങ്ങള്‍ സേവിക്കുക വഴി ഗ്രഹദോഷങ്ങള്‍ കുറയ്‌ക്കാം. ഓരോ ഗ്രഹ ദോഷത്തിനും ഉള്ള ഔഷധങ്ങളും ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ഓരോ ഗ്രഹത്തിനും വിധിച്ച ദ്രവ്യങ്ങള്‍ സേവിക്കുന്നത്‌ ദുരിതാനുഭവങ്ങള്‍ കുറയാന്‍ സഹായിക്കും. ഗ്രഹ ദോഷമാണ് ബാധിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കി അവയ്ക്ക്‌ വിധിച്ച ഔഷധങ്ങളിട്ട്‌ വെള്ളം തിളപ്പിച്ചാറ്റി ആ വെള്ളത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കുറയാതെ കുളിച്ചാല്‍ ഗ്രഹദോഷ ശാന്തി ഉണ്ടാകുമെന്നാണ്‌ വിശ്വാസം.

ഗുരു കോപത്തിന്‌: ഇരട്ടിമധുരം, ഇരിവേരി, കുരുക്കുത്തിമുല്ല മൊട്ട്‌, തേന്‍, കടുക്ക എന്നിവ.

ശുക്ര കോപത്തിന്‌: മലങ്കാരക്ക, ഏലത്തരി, കുങ്കുമം, കരിമ്പ്‌, കാവിമണ്ണ്‌, പച്ചോറ്റി എന്നിവ.

ശനി കോപത്തിന്‌: മുത്തങ്ങ, ശതാവരി, കുറുന്തോട്ടി, പാതിരസം, എള്ള്‌, അഞ്ജനക്കല്ല്‌, ത്രികോല്‍പ്പക്കൊന്ന, മലര്‌ എന്നിവ.

രാഹു കോപത്തിന്‌: മുത്തങ്ങ, ഗജ-മദം, എരിവേരി, കൂവളക്കായ, പാചോറ്റി, കുങ്കുമം.

കേതുകോപത്തിന്‌: ഇരിവേരി, ആട്ടിന്‍ മൂത്രം, പുഴു, മുത്തങ്ങ, എള്ളിന്‍ പൂവ്‌, ചിറ്റമൃത്‌, ആലിപ്പഴം

സൂര്യകോപത്തിന്‌: കുങ്കുമകേസരം, ആറ്റുവഞ്ചി, ഇരട്ടിമധുരം, പതിമുഖം, പുഷകരമൂലം, ഏലത്തരി, തേന്‍, മനയോല, രാമച്ചം, ദേവതാരം

ചന്ദ്രകോപത്തിന്‌: നിലമ്പരണ്ട, സ്ഫടികക്കാരം, ഗജമദം, മുത്തെള്ള്‌, താമര, ശംഖ്‌, പഞ്ചഗവ്യം.

ചൊവ്വാ കോപത്തിന്‌: അതിതാരം,രക്തചന്ദനം, കൂവളക്കായ്‌, ത്രികോല്‍പ്പക്കൊന്ന, മാഞ്ചി, ചെമ്പരത്തി, കുറുന്തോട്ടി, ചെത്തിപ്പൂ .

ബുധ കോപത്തിന്‌: പുഷ്കരമൂലം, രുദ്രാക്ഷം, തേന്‍, മലങ്കരക്ക, സ്വര്‍ണ്ണപ്പൊടി, മുത്ത്‌, പഞ്ചഗവ്യം.

Share this Story:

Follow Webdunia malayalam