Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുണ്യമായ മാസമായ റമദാന്‍

പുണ്യമായ മാസമായ റമദാന്‍
PTIPTI
റമദാന്‍ എന്നാല്‍ ഒമ്പതാമത്തെ മാസം ആണ്‌. ഇസ്ലാമിക്‌ കലണ്ടറിലെ ഈ ഒമ്പതാം മാസമാണ്‌ ഏറ്റവും പുണ്യമായ മാസം എന്നാണ്‌ സങ്കല്‌പം.

ലൈലുത്തുല്‍ ഖദ്ര് എന്ന പുണ്യ നിലാവ്‌ അല്ലാഹു സത്യവിശ്വാസികള്‍ക്കായി കരുതിവച്ചിരിക്കുന്നത്‌ ഈ മാസത്തിലാണ്‌. അന്നേ ദിവസമാണ്‌ പ്രവാചകനായ മുഹമ്മദിന്‌ ഖുര്‍ആന്‍ അരുള്‍ ചെയ്യപ്പെട്ടത്‌ എന്നാണ്‌ വിശ്വാസം.

അതുകൊണ്ട്‌ തന്നെ ഖുര്‍ആന്‍ പാരായണം റമദാനില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്തതാകുന്നു. ‘തറാവി’ എന്നറിയപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയിലൂടെയാണ്‌ സുന്നി മുസ്ലീങ്ങള്‍ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നത്‌.

റമദാനിലെ എല്ലാ രാത്രികളിലും മോസ്‌കുകളില്‍ പ്രത്യേക പ്രാര്‍ത്ഥനയിലൂടെ ഖുര്‍ആന്‍ പാരായണം ചെയ്യും. ഒരു മാസത്തിനുള്ളില്‍ ഖുര്‍ ആന്‍ പൂര്‍ണ്ണമായി വായിച്ചു തീര്‍ക്കത്തക്ക വിധമായിരിക്കും ഈ പ്രാര്‍ത്ഥന. ഷിയാ മുസ്ലിങ്ങള്‍ തറാവി നമസ്‌കാരം നടത്താറില്ല.

കഴിവുള്ളവരെല്ലാം സക്കാത്ത്‌ നടത്തേണ്ടത്‌ റമദാനിലെ ഒഴിച്ചുകൂട്ടാനാകാത്ത കാര്യമാണ്‌. വര്‍ഷത്തില്‍ ഏത്‌ സമയത്തും സക്കാത്ത്‌ നടത്താനുള്ള അവകാശമുണ്ട്‌. മിക്കപ്പോഴും റമദാന്‍ മാസത്തിലാണ്‌ പാവപ്പെട്ടവര്‍ക്ക്‌ സമ്പാദ്യത്തിലെ ഒരു പങ്ക്‌ നല്‌കുന്നത്‌.

Share this Story:

Follow Webdunia malayalam