Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണിന്‍റെ മുടിയഴക്

പെണ്ണിന്‍റെ മുടിയഴക്
PROPRO
ലക്ഷണ ശാസ്‌ത്രം ഭാരതത്തില്‍ വളരെ പ്രചാരത്തിലുണ്ടായിരുന്ന ഒന്നാണ്‌. ഭാരത ഖണ്ഡത്തില്‍ ഒരു ശാസ്‌ത്ര ശാഖ എന്ന നിലയില്‍ പോലും ഇത്‌ വളര്‍ന്നു വികസിച്ചു.

എന്തെങ്കിലും ശാസ്‌ത്രീയ അടിത്തറ ഇത്തരം ഭാരതീയ ശാസ്‌ത്രങ്ങള്‍ക്ക്‌ ആധുനിക ശാസ്‌ത്രം നല്‌കുന്നില്ല. എന്നാല്‍ പുരാതന കാലം മുതല്‍ ആചാര്യന്മാര്‍ കൈമാറി വന്ന അറിവ്‌ എന്ന നിലയില്‍ ഇവയ്‌ക്ക പ്രാധാന്യം ഏറുന്നു.

മുടിയുടെ നീളവും വണ്ണവും രൂപവും സ്വഭാവവും അനുസരിച്ച്‌ സത്രീകളെ പല വിഭാഗങ്ങളിലായി ആചാര്യന്മാര്‍ തരം തിരിച്ചിരുന്നു. ലക്ഷണയുക്തയായ മുടിയുള്ളവള്‍ ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യം സമ്മാനിക്കുമെന്ന്‌ പുരാണങ്ങളില്‍ പോലും പറഞ്ഞിട്ടുണ്ട്‌. പൗരാണിക സാമൂഹിക ചുറ്റുപാടുകളെ കുറിച്ച്‌ മനസിലാക്കാന്‍ ലക്ഷണ ശാസ്‌ത്രം സഹായിക്കും.

കറുത്തതും ചുരുണ്ടതുമായ വണ്ണമുള്ള മുടി വ്യഭിചാരികളുടെ ലക്ഷണമായാണ്‌ കുറിച്ചിരിക്കുന്നത്‌. ഇത്തരം മുടി ചെമ്പിച്ചതാണെങ്കില്‍ അധികാര ഭ്രമവും ധനദുര്‍വ്യയശീലമുള്ളവളും ആയിരിക്കും.

നല്ല കറുപ്പ്‌ നിറവും പൃഷ്‌ഠഭാഗം മൂടി കാല്‍ മുട്ടുവരെ നീണ്ടു കിടക്കുന്ന മുടിയാണ്‌ ഭാരതീയ രീതി പ്രകാരം ലക്ഷണയുക്തമയാത്‌. കെട്ടിവയ്‌ക്കുന്ന മുടി തലയുടെ മൂന്ന്‌ ഭാഗവും നിറഞ്ഞു നില്‍ക്കണം. മുടിക്ക്‌ നേരിട നീല നിറവും വണ്ണവും ഉണ്ടെങ്കില്‍ ഉന്നത ഉദ്യോഗം വഹിക്കുന്നവളായിരിക്കും.

കോഴിമുട്ടുയെടേതിന്‌ സമാനമായ ആകൃതിയില്‍ മുഖമുള്ള സ്‌ത്രീകള്‍ക്കാണ്‌ ഇത്തരം മുടി ഉണ്ടാകുക. ലക്ഷണയുക്തമായ മുടിയുള്ളവള്‍ ധധികയും ഒന്നിലും അഹങ്കരിക്കാത്തവളും വിവേകശാലിയും ആയിരിക്കും എന്നാണ്‌ വിശ്വാസം.

പൃഷ്‌ഠഭാഗം വരെ മാത്രം മുടിയുള്ളവള്‍ പ്രവൃത്തിയില്‍ കണിശക്കാരിയായിരിക്കും. വയറിന്‍റെ പിന്‍ഭാഗത്തോളം മാത്രം മുടിയുള്ളവള്‍ അധ്വാന ശീലമുള്ളവളായിരിക്കും എന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam