Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹായിസത്തിന്‍റെ ആത്മീയാചാര്യന്‍ ബാബ്

പീസിയന്‍

ബഹായിസത്തിന്‍റെ ആത്മീയാചാര്യന്‍ ബാബ്
ബാബിസത്തിന്‍റെ സ്ഥാപകനാണ് സിയ്യിദ് അലി മുഹമ്മദ്. ബഹായി വിശ്വാസത്തിന്‍റെ മൂന്ന് പ്രാമാണിക നായകരില്‍ ഒരാളാണ് അദ്ദേഹം.അദ്ദേഹത്തിന്‍റെ ജന്മദിനമാണ് ഇന്ന്. ബഹായികള്‍ ഈ ദിവസം ആഘോഷിക്കറുണ്ട്.

ബഹായിസത്തിന്‍റെ ആത്മീയ ആചാര്യനായിരുന്നു ബാബ് എന്നു പറയാം,ബഹായിസം സ്ഥാപിച്ച ബഹാവുള്ള ബാബിന്‍റെ പിനഗാമി എന്നാണ് സ്വയം വിശേഷിപ്പിച്ച്ത്.1819 ഒക്ടോബര്‍ 20 ന് ജനിച്ച അദ്ദേഹം 1850 ജൂലൈ 9 ന് അന്തരിച്ചു.ഷിയാപിന്തുണയുള്ള ഇറാന്‍ ഭരണകൂടം ബാബിനെ കൊല്ലുകയായിരുന്നു.

ബാബ് എന്നാല്‍ അറബിക്കില്‍ പടിവാതില്‍ എന്നാണര്‍ത്ഥം. പേര്‍ഷ്യയിലെ ഷിറാസില്‍ കച്ചവടക്കാരന്‍ ആയിരുന്ന സിയ്യിദ് അലി മുഹമ്മദ് 1844 മേയ് 23 ന് ഇരുപത്തിനാലാം വയസ്സില്‍ താന്‍ ‘ഖ്വയിം’ അഥവാ ‘മഹ്‌ദി’ ആണെന്ന് സ്വയം പ്രഖ്യാപിച്ചു. അതിനു ശേഷമാണ് ബാബ് എന്ന പേര് സ്വീകരിച്ചത്.

അതിനു ശേഷം അദ്ദേഹം ഒട്ടേറെ കത്തുകളും പുസ്തകങ്ങളും രചിച്ചു. ഇവയെ കല്‍പ്പനകള്‍ എന്നാണ് വിശേഷിപ്പിക്കാറ്. സ്വന്തം പ്രബോധനങ്ങളുടെ നിര്‍വ്വചനങ്ങളും അവകാശ വാദങ്ങളും ആയിരുന്നു അതിലേറെയും. ഇത് ഒരു പുതിയ മത സംഹിതയ്ക്ക് തുടക്കമിട്ടു.

എന്നാല്‍ ഇറാനിലെ ഷിയാ പുരോഹിതന്മാര്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു.ബാബിന് ഇതിനകം ആയിരക്കണക്കിന് അനുയായികള്‍ ഉണ്ടായി. ഇറാന്‍ സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടായിരുന്ന ഷിയാകള്‍ ബാബിന്‍റെ ആയിരക്കണക്കിന് അനുയായികളെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്തു. 1850 ല്‍ ടാബ്രിസിലെ പട്ടാളം ബാബിനെ വെടിവച്ചു കൊല്ലുകയായിരുന്നു.


ബഹായി വിശ്വാസത്തിന്‍റെ സ്ഥാപകനായ ബഹാവുള്ള ബാബിന്‍റെ അടുത്ത അനുയായി ആയിരുന്നു. 1839-40 കാലത്ത് ബാബ് ഇറാക്കില്‍ പോവുകയും കര്‍ബ്ബലയുടെ പരിസരത്ത് ഏറെക്കാലം താമസിക്കുകയും ചെയ്തു.

ഇവിടെ വച്ച് ഷയ്‌ഖി നേതാവായ സയ്യിദ് കാസിമിനെ കാണുകയും അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍ ആകൃഷ്ടനാവുകയും ചെയ്തു. 1843 ല്‍ സയ്യിദ് കാസിം മരിച്ചപ്പോള്‍ അനുയായി ആയ മുല്ലാ ഹുസൈന്‍ ഷിറാസിലെത്തി ബാബിനെ കണ്ടു.

ഈ സന്ദര്‍ശനത്തിന് ഒടുവിലാണ് താന്‍ സെയ്യിദ് കാസിമിന്‍റെ പിന്‍‌ഗാമിയാണെന്ന് ഹുസൈനോട് പറയുന്നത്. ഹുസൈന്‍റെ ചോദ്യങ്ങള്‍ക്ക് ബാബ് കൃത്യമായി മറുപടി പറഞ്ഞു. സത്യത്തിലേക്കുള്ള പടിവാതിലാണ് ബാബ് എന്നും ഒരു പുതിയ പ്രവാചക പരമ്പരയുടെ തുടക്കക്കാരനാണെന്നും ഹുസൈന്‍ അംഗീകരിച്ചു. സുറിഹ് ഓഫ് ജോസഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഭാഷണം ഖയ്യാമുല്‍ അസ്മ എന്ന പേരില്‍ പിന്നീട് പ്രശസ്തമായി.

അങ്ങനെ മുല്ലാ ഹുസൈന്‍ ബാബിന്‍റെ ആദ്യത്തെ ശിഷ്യനായി. പിന്നീട് പതിനേഴ് ശിഷ്യന്മാര്‍ കൂടി വന്നു. അതിലൊന്ന് സറിം താജ് ബര്‍ഘാനി എന്ന കവയത്രി ആയിരുന്നു. ബാബിന്‍റെ ജീവിക്കുന്ന കത്തുകള്‍ പ്രചരിപ്പിച്ചത് ഇവരെല്ലാം ചേര്‍ന്നായിരുന്നു.

ബാബിന്‍റെ മരണ ശേഷം 20 കൊല്ലത്തിനുള്ളില്‍ ഏതാണ്ട് 25 ഓളം പേര്‍ അദ്ദേഹത്തിന്‍റെ പിന്‍‌ഗാമിയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നു. അതില്‍ പ്രധാനി ബഹാവുള്ള ആയിരുന്നു


Share this Story:

Follow Webdunia malayalam