ബാബ്‌റി ദിനം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കി
പത്തനംതിട്ട , ചൊവ്വ, 6 ഡിസംബര്‍ 2011 (09:33 IST)
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനം മുന്‍നിര്‍ത്തി ശബരിമലയിലും സന്നിധാനത്തും ചൊവ്വാഴ്ച കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സന്നിധാനത്ത് പൊലിസ് കമാന്‍ഡോകളും സംസ്ഥാന പൊലീസും ദ്രുതകര്‍മ്മസേനയും അതീവ ശ്രദ്ധപുലര്‍ത്തുന്നു. ദക്ഷിണമേഖലാ ഐ ജി കെ പത്മകുമാറിന്റെ നേതൃത്വത്തിലാണു സുരക്ഷ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണത്തിന്റെ മുന്നോടിയായി ഡോഗ് സ്ക്വാഡുള്‍പ്പടെ വിവിധസേനകള്‍ ശബരിമലയില്‍ തിങ്കളാഴ്ച രാത്രി പരിശോധന നടത്തി. ശബരിമലയില്‍ വിന്യസിപ്പിച്ചിട്ടുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരോടും മുഴുവന്‍ സമയം വിശ്രമമില്ലാതെ ജോലിചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും പമ്പയില്‍ നിന്ന് അയ്യപ്പന്‍മാരെ കടത്തിവിടുക. അയ്യപ്പന്‍മാരുടെ വേഷത്തില്‍ ഷാഡൊ പൊലീസും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പരിശോധനയുടെ പേരില്‍ തീര്‍ത്ഥാടകരെ യാതൊരുതരത്തിലും ബുദ്ധിമുട്ടിക്കില്ലെന്ന് ശബരിമല പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ടി ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
Follow Webdunia malayalam