മംഗള കർമ്മങ്ങൾക്ക് പുഷ്പങ്ങൾ ഉപയോഗിക്കുന്നു; എന്തിനു വേണ്ടി ?

മംഗള കർമ്മങ്ങൾക്ക് പുഷ്പങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (13:50 IST)
ഏതൊരു മംഗള കാര്യങ്ങളിലും പുഷ്പങ്ങളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. അതുപോലെ തന്നെ നമ്മൾ ദൈവ സന്നിധിയിലും പുഷ്പങ്ങൾ അർപ്പിക്കാറുണ്ട്. ആരാധനാ സൂചകമായാണ് ദൈവങ്ങൾക്ക് മുന്നിൽ നമ്മള്‍ പൂക്കള്‍ സമര്‍പ്പിക്കുന്നത്. വ്യത്യസ്ഥ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും അര്‍പ്പിക്കുന്ന പുഷ്പങ്ങള്‍ക്ക് വ്യത്യസ്ഥമായ പ്രാധാന്യമാണുള്ളത്. 
 
ചെമ്പരത്തി, താമര, ജമന്തി എന്നിങ്ങനെയുള്ള പൂക്കളാണ് ദേവ പൂജകള്‍ക്കായി ഉപയോഗിക്കപ്പെടുന്നത്. നമുക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കാന്‍ പുഷ്പങ്ങള്‍ക്ക് കഴിയുമെന്നും അവയുടെ തെളിഞ്ഞ നിറവും സുഗന്ധവും ദേവന്മാരെ ആകര്‍ഷിക്കുന്നതിലൂടെ നമ്മുക്ക് മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
 
കീടങ്ങളേയും മറ്റുമെല്ലാം അകറ്റി നിര്‍ത്താന്‍ കഴിവുള്ളതും അരോചകമായ ഗന്ധമുള്ളതുമായ ഒരു പുഷ്പമാണ് ചെണ്ടുമല്ലി. ഈ പുഷ്പങ്ങള്‍ കൊണ്ടുള്ള ഹാരങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുന്നതിനും മാലകളായി വീടുകള്‍ അലങ്കരിക്കാനുമെല്ലാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിരവധി ഔഷധഗുണങ്ങളുമുള്ള ചെമ്പരത്തിയാവട്ടെ കാളി ദേവിക്കും ഗണപതിക്കുമാണ് അര്‍പ്പിക്കുക. 
 
ജീവിതത്തില്‍ അഭിവൃദ്ധി നേടാനും ശത്രുനാശത്തിനും ചെമ്പരത്തി സഹായിക്കും എന്നാണ് വിശ്വാസം. ഒരു പ്രകൃതിദത്തമായ ലൈംഗികോത്തേജകമായി പ്രവര്‍ത്തിക്കുമെന്നതുകൊണ്ട് റോസാദളങ്ങള്‍ നവ വധൂവരന്മാരുടെ കിടക്കയില്‍ വിതറുന്ന പതിവുണ്ട്. റോസാപ്പൂ മനസിനെ ശാന്തമാക്കുകയും ക്ഷീണവും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 
 
ദൈവീകമായ സൗന്ദര്യത്തിന്റേയും വിശുദ്ധിയുടെയും പ്രതീകമാണ് താമരയെ കണക്കാക്കുന്നത്. താമരദളങ്ങള്‍ ആത്മാവിന്റെ വികാസത്തെയാണ് പ്രതീകവല്‍കരിക്കുക. ബുദ്ധിസത്തില്‍ അനാദിയായ വിശുദ്ധിയുടെ രൂപം കൊള്ളലിനെയാണ് താമര പ്രതീകവത്കരിക്കുക. വിഷ്ണു, ബ്രഹ്മാവ്, ലക്ഷ്മി, സരസ്വതി എന്നീ ദേവീദേവന്മാര്‍ക്കാണ് പ്രധാനമായും താമര അർപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

നിങ്ങളുടെ കാല്‍പാദം നിങ്ങളുടെ സ്വഭാവം പറയും

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments