Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞിനൊപ്പം പെയ്തിറങ്ങട്ടെ, സമാധാനവും നന്മയും!

മഞ്ഞിനൊപ്പം പെയ്തിറങ്ങട്ടെ, സമാധാനവും നന്മയും!
, ഞായര്‍, 25 ഡിസം‌ബര്‍ 2011 (10:35 IST)
WD
WD
ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്.

മനുഷ്യകുലത്തെ വേദനകളില്‍ നിന്ന് കരകയറ്റാന്‍ ദൈവപുത്രന്‍ വന്നു പിറന്ന ദിനം. മഞ്ഞുവീഴുന്ന രാത്രികളും നിഹാരമണിഞ്ഞ പുലരികളും ഏതോ വിശുദ്ധിയെപ്പറ്റി നിരന്തരം നമ്മോട് മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്ര ദീപങ്ങളും ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളങ്ങളും നക്ഷത്ര ദീപങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു. ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീകളുമാണ്. ക്രിസ്മസ് ഒരുക്കങ്ങളില്‍ പ്രധാനവും ഇവ തന്നെ‌‍. തിളക്കമേറിയ നക്ഷത്ര വിളക്കുകളും, വര്‍ണ്ണക്കടലാസുകളും, കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ ഗൃഹാതുരതയുടെ പ്രതീകം കൂടിയാണ്.

സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് പൂര്‍ണ്ണതയ്ക്കായുള്ള തേടിയുള്ള യാത്ര തുടങ്ങാനുള്ള സമയമാണ്. ജീവനും ശക്തിയും ഓജസ്സും തേജസ്സുമുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ജ്വലിക്കുന്ന ഒരോ ക്രിസ്മസ് വിളക്കുകളും നന്‍‌മയും സന്തോഷവും സമാധാനവും പകര്‍ന്നു നല്‍കുന്നതാവട്ടെ.

Share this Story:

Follow Webdunia malayalam