Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണാറശ്ശാല ഖാണ്ഡവ വനം?

മണ്ണാറിയശാല മണ്ണാറശ്ശാ‍ലയായി

മണ്ണാറശ്ശാല ഖാണ്ഡവ വനം?
പേരുകൊണ്ട് പുഴയുടെ നാടാണെങ്കിലും അമ്പലപ്പുഴത്താലൂക്കിലെ പല പ്രദേശങ്ങളും പണ്ട് ഘോരവനങ്ങളായിരുന്നു.

"ഖാണ്ഡവ' വനമെന്നറിയപ്പെട്ടിരുന്ന ആ പ്രദേശത്തെയാണ് അര്‍ജുനന്‍ ചുട്ടു ദഹിപ്പിച്ചത്. "ചുട്ടനാട്' എന്ന പേരും ആ പ്രദേശത്തിനു പതിഞ്ഞു. ചുട്ടനാട് കാലക്രമേണ കുട്ടനാടായതാണ്.

ഖാണ്ഡവവനത്തിന് അര്‍ജുനന്‍ തീയിട്ടപ്പോള്‍ അത് കിഴക്കോട്ടു പടര്‍ന്നുപിടിച്ചു. പരശുരാമന്‍ പ്രതിഷ്ഠിച്ച സര്‍പ്പങ്ങളുടെ വാസസ്ഥലമായ കാവുവരെ തീയെത്തിയപ്പോള്‍ കാവില്‍ തീ കേറുന്നതണയ്ക്കാന്‍ ഇല്ലത്തെ അമ്മമാര്‍ അടുത്തുള്ള കുളത്തില്‍നിന്ന് വെള്ളം കോരിയൊഴിച്ചത്രേ.

ആവശ്യത്തിന് ജലമൊഴിച്ചതിനാല്‍ കാവു തീ കൊണ്ടുപോയില്ല. എന്നാല്‍ തീജ്വാലതട്ടി മണ്ണിനു ചൂടുപിടിച്ചു.ചൂടധികമായതിനാല്‍ സര്‍പ്പങ്ങള്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു. ഇതു കണ്ട സ്ത്രീകള്‍ മണ്ണിന്‍റെ ചൂടാറുന്നതുവരെ വെള്ളം കോരിയൊഴിച്ചെന്നും അപ്പോള്‍ "മണ്ണാറി“.

അതിനാല്‍ ‘ഈ സ്ഥലത്തിന്‍റെ നാമം മേലാല്‍ മണ്ണാറിശ്ശാല എന്നിയിരിക്കട്ടെ' എന്നു വിളിച്ചുപറഞ്ഞെന്നുമാണ് ഐതിഹ്യം. അത് വാസുകിയുടെ അരുളപ്പാടാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അന്നുമുതല്‍ മണ്ണാറിശ്ശാല എന്ന വിളിച്ചുപോന്ന ആ സ്ഥലം കാലക്രമേണ മണ്ണാറശ്ശാലയായി

Share this Story:

Follow Webdunia malayalam