Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണത്തിന്‍റെ വസുപഞ്ചകം

മരണത്തിന്‍റെ വസുപഞ്ചകം
പഴമക്കാരെ പേടിപ്പിക്കുന്ന ഒരു വിശ്വാസമാണ്‌ വസുപഞ്ചകം. ഒരു വീട്ടില്‍ മരണം നടക്കുന്നത്‌ പ്രത്യേക നാളിലാണെങ്കില്‍ അവിടെ മരണങ്ങള്‍ ആവര്‍ത്തിക്കും എന്ന്‌ വിശ്വസിച്ചിരുന്നു. മരണം നടക്കുന്ന അത്തരം നാളുകളെയാണ്‌ വസു പഞ്ചകം എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

‘വസു’ വില്‍ തുടങ്ങിയാല്‍ ‘പഞ്ചകം’ എന്നാണ്‌ വസു പഞ്ചകത്തിന്‍റെ അര്‍ത്ഥം. അവിട്ടം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളെയാണ്‌ വസുപഞ്ചകം എന്ന്‌ പറയുന്നത്‌. പുരാണത്തില്‍ പറയുന്ന വസുക്കള്‍ ആണ്‌ അവിട്ടം നക്ഷത്രത്തിന്‍റെ ദേവത.

അവിട്ടം നാളില്‍ മരണം നടന്നാല്‍ ആ വീട്ടില്‍ ഉടന്‍ തന്നെ ഒരു മരണവും ചതയം നാളിലാണെങ്കില്‍ രണ്ട് മരണവും പൂയത്തിലാണെങ്കില്‍ മൂന്നു മരണവും ഉതൃട്ടാതിയിലാണെങ്കില്‍ നാലും രേവതിയിലാണെങ്കില്‍ അഞ്ച് മരണവും നടക്കുമെന്നാണ് ഗരുഡ പുരാണത്തില്‍ പറയുന്നത്.

വസു പഞ്ചക ദോഷം മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്‌. വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തുന്ന മൃഗങ്ങളുടെ മരണവും വസുപഞ്ചകദോഷത്തില്‍ പെടും.

വസു പഞ്ചക നാളില്‍ മരണം നടന്നാല്‍ കറുകപ്പുല്ല് കൊണ്ടോ ദര്‍ഭ കൊണ്ടോ അഞ്ച് പ്രതിമകള്‍ ഉണ്ടാക്കി അവയില്‍ അപമൃത്യു ദോഷം ആവാഹിച്ച് ചിതയോട് ചേര്‍ത്ത് പ്രത്യേകം ദഹിപ്പിക്കുകയാണ് പരിഹാര കര്‍മ്മം.

Share this Story:

Follow Webdunia malayalam