Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുവിനെ സൂക്ഷിക്കണം

രാഹുവിനെ സൂക്ഷിക്കണം
PROPRO
ഹൗന്ദവ ആചാരപ്രകാരം ജീവിക്കുന്ന എല്ലാവരേയും പേടിക്കുന്ന കാലമാണ്‌ രാഹുദശ. രാഹുവിനെ പേടിച്ചേ പറ്റു എന്നാണ്‌ എല്ലാവരും വിശ്വസിക്കുന്നത്‌.

രാഹുവിനെ വെറുതേ പേടിക്കേണ്ടതില്ല, ജാതകത്തില്‍ രാഹു എവിടെ എന്നതാണ്‌ പ്രശ്‌നം. നവഗ്രഹങ്ങളുമായി ഭൂമിയിലെ എല്ലാ കാര്യങ്ങള്‍ക്കും ബന്ധമുണ്ടാകും. ഒരോ ഗ്രഹങ്ങള്‍ക്കും ഓരോ ദശയും പറയുന്നുണ്ട്‌.

എല്ലാവര്‍ക്കും എല്ലായ്പ്പോഴുംരാഹു പ്രശ്നക്കാരനായിരിക്കില്ല. രാഹുദശയുടെ തുടക്കവും അവസാനവും ആയിരിക്കും നിര്‍ണായകമാകുക.

ജാതകത്തില്‍ രാഹു ദുര്‍ബലനായ വ്യക്തി അകാരണമായ ഭയം അനുഭവിക്കുന്നവനും നീചജനങ്ങളുമായി കൂട്ടുകെട്ടുള്ളവനും കലഹപ്രിയരോ ആയിരിക്കും. ‘ഓം രാഹുവേ നമ: ’എന്ന രാഹു മന്ത്രം ജപിക്കുന്നതും കറുത്ത വസ്ത്രംധരിച്ച്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതും രാഹുവിന്‍റെ ദോഷം കുറയ്ക്കും.

ജാതകത്തില്‍ നല്ല സ്ഥാനത്താണ്‌ ഇടമെങ്കില്‍ രാഹു ഗുണം ചെയ്യും. രാഹു കുഴപ്പക്കാരനാകുക നീചരാശിയിലാണെങ്കിലാണ്‌. രാഹുദശയുടെ കാലം പതിനെട്ട്‌ വര്‍ഷമാണ്‌. ധനനാശം, വിദേശവാസം, അപവാദങ്ങള്‍ എന്നിവയാണ്‌ രാഹുദശയുടെ ദോഷങ്ങള്‍.

ലഗ്നത്തില്‍ മൂന്ന്‌, പതിനൊന്ന്‌ എന്നീ സ്ഥാനങ്ങളിലെ രാഹു നല്ലവനാണ്‌. ഭാഗ്യം നല്‍കും. കന്നി സ്വക്ഷേത്രമായ രാഹുവിന്‌ മിഥുനരാശിയില്‍ ഉച്ചവും ധനുവില്‍ നീചവും സംഭവിക്കുന്നു.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരുടെ ജനനം രാഹുദശയിലായിരിക്കും. വ്യാഴദശയില്‍ ജനിക്കുന്ന പുണര്‍തം, വിശാഖം, പൂരുരുട്ടാതി, നക്ഷത്രക്കാര്‍ക്ക്‌ രാഹുദശ വരാന്‍ സാധ്യത കുറവാണ്‌.

Share this Story:

Follow Webdunia malayalam