Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശുദ്ധ തെരേസയുടെ കഥ ബിറ്റുപടം ആകുമ്പോള്‍!

വിശുദ്ധ തെരേസയുടെ കഥ ബിറ്റുപടം ആകുമ്പോള്‍!
, തിങ്കള്‍, 2 ഏപ്രില്‍ 2012 (11:18 IST)
കൃഷ്ണഭക്തയായ മീരയ്ക്ക് ഹിന്ദുക്കള്‍ക്കിടയിലുള്ള സ്ഥാനമാണ് ആവിലായിലെ വിശുദ്ധ തെരേസായ്ക്ക് ക്രിസ്താനികള്‍ക്കിടയില്‍. കര്‍മലീത്ത സഭയിലെ സന്യാസിനിയായ തെരേസാ (1515 - 1582) ഒരു മിസ്റ്റിക്ക് ആയിട്ടാണ് അറിയപ്പെടുന്നത്. മരണമടഞ്ഞ് 40 വര്‍ഷം കഴിഞ്ഞ് വിശുദ്ധയാക്കപ്പെട്ട തെരേസയുടെ ജീവിതത്തെ പറ്റി ‘നിഗെല്‍ വിന്‍‌ഗ്രോവ്’ എടുത്ത ‘വിഷന്‍സ് ഓഫ് എക്സ്റ്റസി’ എന്ന ഷോര്‍ട്ട് സിനിമയാണിപ്പോള്‍ വീണ്ടും വിവാദമാകുന്നത്.

PRO
PRO
നിഗെല്‍ ഈ സിനിമയെടുത്തത് 1989-ആണ്. സിനിമയില്‍ അശ്ലീല രംഗങ്ങള്‍ ഉണ്ട് എന്നാരോപിച്ച് ബ്രിട്ടീഷ് സെന്‍‌സര്‍ ബോര്‍ഡ് ഈ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. യേശുവിന്റെ ക്രൂശിത രൂപവുമായി ലൈംഗികത കലര്‍ന്ന തരത്തില്‍ തെരേസ കെട്ടിമറിയുന്ന രംഗങ്ങളാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കാന്‍ കാരണമായത്. ‘മതനിന്ദ’ എന്ന നിയമത്തിന് കീഴില്‍ നിരോധിക്കപ്പെട്ട ഈ സിനിമയ്ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ അനുമതി നല്‍‌കിയിരിക്കുകയാണ്.

ഭൌതിക ശരീരത്തോടെ യേശുക്രിസ്തു തനിക്ക് ദര്‍ശനം തന്നു എന്നാണ് തെരേസ അവകാശപ്പെട്ടിരുന്നത്. യേശുവിനായി സ്വയം പീഡിപ്പിക്കുന്നതില്‍ തെരേസ ആനന്ദം കണ്ടെത്തിയിരുന്നു. ഒരു ദൈവദൂതന്‍ തന്നെ കുന്തം കൊണ്ട് കുത്തിയതിനെ പറ്റി തരേസ ഇങ്ങിനെ എഴുതുന്നു -

“ഞാനവന്റെ കയ്യില്‍ സ്വര്‍ണം കൊണ്ടുള്ള ഒരു നീണ്ട കുന്തം കണ്ടു. അതിന്റെ മുനയില്‍ അഗ്നിയുള്ളതായി കാണപ്പെട്ടു. എന്റെ ഹൃദയത്തിലേക്ക്, എന്റെ ആന്തരാവയവങ്ങളിലേക്ക് ആ കുന്തം ചിലപ്പോഴൊക്കെ മാലാഖ കുത്തിയിറക്കി. അവനത് വലിച്ചെടുത്തപ്പോള്‍ കൂടെ എന്റെ ഹൃദയവും ആന്തരികാവയവങ്ങളും വലിച്ചെടുക്കുന്നതായി എനിക്ക് തോന്നി. എന്നാല്‍ മഹത്തായ ദൈവസ്നേഹത്തിന്റെ അഗ്നിയെന്നില്‍ അവശേഷിച്ചു. വേദന അതികഠിനം ആയിരുന്നു, ഞാന്‍ ആര്‍ത്തനാദം പുറപ്പെടുവിച്ചു; എന്നാല്‍ വേദനയുടെ മാധുര്യം വേദനയേക്കാള്‍ മഹത്തരം ആയിരുന്നു, ഞാനത് ഒഴിവാക്കാന്‍ ആഗ്രഹിച്ചില്ല!”

webdunia
PRO
PRO
തെരേസയ്ക്ക് ഉണ്ടായത് ദൈവദര്‍ശനമല്ല എന്നും ചെകുത്താന്റെ സ്വാധീനമാണെന്ന് ആദ്യ കാലഘട്ടങ്ങളില്‍ ആരോപണം ഉണ്ടായിരുന്നു. ബഹുവ്യാഖ്യാനങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന തെരേസയുടെ അനുഭവക്കുറിപ്പുകളില്‍ നിന്ന് ചിലത് അടര്‍ത്തിയെടുത്താണ് നിഗെല്‍ സിനിമയാക്കിയിരിക്കുന്നത്. തരം താണ ‘പോണ്‍’ സിനിമകളുടെ നിലവാരമാണ് ‘വിഷന്‍സ് ഓഫ് എക്സ്റ്റസി’ പുലര്‍ത്തുന്നതെന്നാണ് ബ്രിട്ടണിലെ വിശ്വാസികളുടെ ആരോപണം.

ഇരുപത്തിമൂന്നു വര്‍ഷം പുറത്തിറങ്ങാതെ ഇരുന്ന ചിത്രമാണ്‌ ഇപ്പോള്‍ റിലീസിംഗിനു തയ്യാറായിരിക്കുന്നു‌. മതനിന്ദ നിയമം ഇല്ലാതായതോടെ, ഒരു രംഗത്തിനും കത്രിക വീഴാതെയാകും സിനിമ റിലീസാകുക. ‘അഡല്‍‌ട്ട്‌സ് ഓണ്‍‌ലി’ സര്‍ട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്യാന്‍ കോടതിയും അനുമതി നല്‍‌കിയിട്ടുണ്ട്. എന്നാല്‍ ബിറ്റ് പടത്തിന്റെ നിലവാരമുള്ള ഈ സിനിമ വിശ്വാസികളെ വ്രണപ്പെടുത്തും എന്ന ആരോപണവും ശക്തമാണ്.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam